General News

കിട്ടി, ഇനി തോമസ് ചാണ്ടിക്ക് രാജിയാകാം

Tue, Nov 14, 2017

Arabianewspaper 1190
കിട്ടി, ഇനി തോമസ് ചാണ്ടിക്ക് രാജിയാകാം

ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റവാങ്ങിയ ഗതാഗത മന്ത്രിക്ക് ഇനി രാജിയാകാം. തന്റെ ഭാഗം കേള്‍ക്കാതെയാണ് ജില്ലാ കളക്ടര്‍ ടിവി അനുപമ ഭൂമികയ്യേറ്റ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന മന്ത്രിയുടെ വാദം കോടതി തള്ളി.


ഭൂമി കയ്യേറ്റ വിഷയത്തില്‍ മുമ്പുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാനാണ് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതെന്നും ജനം താങ്കളെ വിചാരണ ചെയ്യുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും കോടതി പറഞ്ഞു.


തോമസ് ചാണ്ടിക്കെതിരെ നിലപാടു സ്വീകരിക്കേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ചതിനും ഹൈക്കോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.


തോമസ് ചാണ്ടി മന്ത്രിയാകുന്നതിനു മുമ്പായിരുന്നു കൈയ്യേറ്റമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.


കോടതിയില്‍ നിന്നും വിമര്‍ശനമേറ്റുവാങ്ങിയതോടെ തോമസ് ചാണ്ടിക്ക് രാജി വെയ്ക്കാതെ പോംവഴിയില്ലെതായി. ഇന്ന് ഉച്ചയ്ക്ക് എന്‍സിപിയുടെ യോഗം ചേര്‍ന്ന ശേഷം തോമസ് ചാണ്ടി രാജിക്കത്ത് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ