General News

ശബരിമലയ്ക്ക് 106 കോടിയുടെ വികസന പദ്ധതികള്‍

Mon, Nov 13, 2017

Arabianewspaper 5248
ശബരിമലയ്ക്ക് 106 കോടിയുടെ വികസന പദ്ധതികള്‍

ശബരിമലയുടെ സമഗ്ര വികസനത്തിന് 106 കോടിയുടെ പദ്ധതികള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ തീര്‍ത്ഥാടന കേന്ദ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതെന്ന് ശബരിമല സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് കണ്ണന്താനം പറഞ്ഞു.


എരുമേലി, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളും മന്ത്രി സന്ദര്‍ശിച്ചു. പമ്പയിലെ മാലിന്യ നീക്കത്തിന് ശ്രമദാനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ശുചികരണ പ്രവര്‍ത്തനങ്ങളും മന്ത്രി നടത്തി.


2018 ജനുവരിയില്‍ പദ്ധതികള്‍ക്ക് കരാറാകും. ആറു മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുമെന്നും കണ്ണന്താനം പറഞ്ഞു.


സ്വദേശി ദര്‍ശന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വികസന പ്രവര്‍ത്തനങ്ങള്‍. സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും കേന്ദ്ര ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി.


ശബരിമലയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു.


ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍, ദേവസ്വം കമ്മീിഷണര്‍ സി പി രാമരാജ, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ജോളി കെ ഉല്ലാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ