General News

വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാം - പി ജയരാജന്‍

Mon, Nov 13, 2017

Arabianewspaper 4489
വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാം - പി ജയരാജന്‍

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍, സംസ്ഥാന സമിതിയില്‍ നിന്നും ഇറങ്ങി പോയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.


വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെ മുന്നോട്ട് പോകും. പാര്‍ട്ടിയില്‍ ഒരോ പ്രവര്‍ത്തകനും വിമര്‍ശനത്തിന് വിധേയനാണെന്നും സ്വയം വിമര്‍ശനവും അനിവാര്യമാണെന്നും വിമര്‍ശനം ഇല്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലെന്നും പി ജയരാജന്‍ പറഞ്ഞു.


കണ്ണൂരില്‍ പി ജയരാജന്‍ പാര്‍ട്ടിയെ അതിശക്തമായി വളര്‍ത്തിയതും കണ്ണൂരില്‍ നിന്നുള്ള ലോബി ദേശീയ തലത്തില്‍ പോലും ശക്തി പ്രാപിച്ചതും ജില്ലാ സെക്രട്ടറി പി ജയരാജന്റെ കഴിവായും കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നതിനും പിണറായി മുഖ്യമന്ത്രിയായതിന്റെ പിന്നിലും പി ജയരാജന്റെ കരങ്ങള്‍ ഉണ്ടെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.


കണ്ണൂരില്‍ പാര്‍ട്ടി പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ കൈയ്യടി പി ജയരാജന് ലഭിക്കുന്നതും മറ്റും വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിനിടെയാണ് ജയരാജന്റെ അപദാനങ്ങള്‍ വാഴ്ത്തി പാടി സംഗീത ആല്‍ബം പുറത്തിറക്കിയത്.


ജയരാജനെ വാഴ്ത്തി പാടുന്ന പാട്ടുകള്‍ പാര്‍ട്ടിയോഗങ്ങള്‍ക്ക്  പതിവായതും ഇതിനായി കുട്ടികളെ ഉപയോഗിക്കുന്നതും   സംസ്ഥാന സമിതിയില്‍  വന്‍ വിമര്‍ശനത്തിന് വിധേയമായി. വ്യക്തികള്‍ പാര്‍ട്ടിയേക്കാള്‍ വരളരുതെന്നും പാര്‍ട്ടി ഓര്‍മിപ്പിച്ചു.


എന്നാല്‍, പിണറായിക്കില്ലാത്ത ജനകീയതയും സ്വീകാര്യതയും ജയരാജന് ലഭിക്കുന്നതിലെ വിഷമം മാത്രമാണ് ഇതിനു പിന്നിലെന്ന് കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നു.


എം വി ജയരാജന്‍, ഇ പി ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരെല്ലാം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തുകയാണെന്നും കണ്ണൂരില്‍ പാര്‍ട്ടി സഖാക്കളുടെ വിഷയങ്ങളില്‍ ഇടപെടാനോ അവരുടെ ക്ഷേമത്തിനോ കാര്യമായി പരിശ്രമിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. എന്നാല്‍, പി ജയരാജന്‍ കണ്ണൂര്‍ ജനതയ്‌ക്കൊപ്പം സദാസമയവും നില്‍ക്കുന്നുവെന്നും ഇതാണ് അദ്ദേഹത്തിന്റെ ജനപ്രിയതയ്ക്ക് കാരണമായതെന്നും കണ്ണൂര്‍ സഖാക്കള്‍ ചൂണ്ടിക്കാട്ടുന്നു.


ജയരാജനെ പ്രകീര്‍ത്തിക്കുന്ന വീഡിയോക്കും പാട്ടിനും പാര്‍ട്ടിയോഗങ്ങളിലും വേദികളിലും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിപൂജ സിപിഎമ്മിന് ഇല്ലെന്നും മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും മാത്രം പാര്‍ട്ടി യോഗങ്ങളിലും ഫ്‌ളക്‌സുകളിലും ഉപയോഗിച്ചാല്‍ മതിയെന്നും സംസ്ഥാന നേതൃത്വം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags : P Jayarajan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ