General News

മധ്യ-പൂര്‍വേഷ്യ ഭൂകമ്പം ; മരിച്ചവരുടെ എണ്ണം 300 ആയി

Mon, Nov 13, 2017

Arabianewspaper 5296
മധ്യ-പൂര്‍വേഷ്യ ഭൂകമ്പം ; മരിച്ചവരുടെ എണ്ണം 300  ആയി

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. ഇതില്‍ 200 പേര്‍ മരിച്ചത് ഇറാനിലാണ്. ഇറാഖിലും മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഭൂകമ്പ മാപിനിയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മുപ്പതും സെക്കന്‍ഡുമുതല്‍ മൂന്നു മിിന്നിട്ടു വരെ പലയിടങ്ങളിലും അനുഭവപ്പെട്ടു


കുവൈത്ത് സിറ്റിയിലും യുഎഇയിലും തുര്‍ക്കിയിലും ഭൂകമ്പത്തിന്റെ അലയൊലി അനുഭവപ്പെട്ടുെവങ്കിലും ഇവിടങ്ങളില്‍ നാശ നഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇറാനില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങളും മറ്റും തകര്‍ന്ന നിലയിലാണ്.


കുവൈത്ത് നഗരത്തില്‍ ഇതാദ്യമായാണ് ഇത്രയും തീവ്രത കൂടിയ ഭൂകമ്പം അനുഭവപ്പെടുന്നത്.



Tags : Earthquake 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ