General News

സെഞ്ചുറി തിളക്കവുമായി സന്‍ജു സാംസണ്‍

Sun, Nov 12, 2017

Arabianewspaper 4977
സെഞ്ചുറി തിളക്കവുമായി സന്‍ജു സാംസണ്‍

ശ്രീലങ്കന്‍ ടീമിനെതിരെ ബോര്‍ഡ് പ്രസിഡന്റ് ഇലവനെ നയിക്കാന്‍ ലഭിച്ച അവസരം മലയാളി താരം സന്‍ജു സാംസണ്‍ സെഞ്ചുറി നേട്ടത്തോടെ വിനിയോഗിച്ചു.


ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ സന്‍ജുവിന് കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെ കൊല്‍കൊത്തയില്‍ അരങ്ങേറിയ ദ്വിദിന മത്സരത്തിലാണ് സന്‍ജു തിളങ്ങിയത്.


143 പന്തില്‍ നിന്ന് സന്‍ജു 128 റണ്‍സാണ് നേടിയത്.. പന്തൊമ്പത് ബൗണ്ടറികളും ഒരു സിക്‌സറും ഇതില്‍ ഉള്‍പ്പെടും. സന്‍ജുവിന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു.


ആറു വിക്കറ്റിന് 411 എന്ന നിലയില്‍ ശ്രീലങ്ക തങ്ങളുടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ