General News

മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി

Sun, Nov 12, 2017

Arabianewspaper 4863
മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി

മദ്ധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. 2013 ല്‍ ലഭിച്ചതിനേക്കാളും ലീഡ് ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് ആയത് നേട്ടമായാണ് വിലയിരുത്തുന്നത്.


സിറ്റിം്ഗ് എംഎല്‍എ പ്രേം സിംഗിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മൂന്നു വട്ടം തുടര്‍ച്ചയായി വിജയിച്ച പ്രേം സിംഗിന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപ വോട്ടുകളും ലഭിച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നീലേന്ദു ചതുര്‍വേദി 14,333 വോട്ടുകള്‍ക്ക് ബിജെപിയുടെ ശങ്കര്‍ലാല്‍ ത്രിപാഠിയെ പരാജയപ്പെടുത്തുകയായിരുന്നു.


മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ക്യാബിനറ്റ് അംഗങ്ങളും തമ്പടിച്ച് നടത്തിയ പ്രചാരണത്തിനും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ ഇക്കുറിയും കരകയറ്റാനായില്ല.


കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ഇവിടെ 2008 ല്‍ മാത്രമാണ് ബിജെപിക്ക് കഷ്ട്രിച്ച് കടന്നു കൂടാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ പ്രേം സിംഗിനെ 722 വോട്ടുകള്‍ക്കാണ് അന്ന് ബിജെപി പരാജയപ്പെടുത്തിയത്.


ബിജെപി തുടര്‍ച്ചയായി മൂന്നു വട്ടവും സംസ്ഥാന ഭരണം പിടിച്ചെടുത്തപ്പോള്‍ ഒരു വട്ടം മാത്രമാണ് രാമയണത്തില്‍ പരമാര്‍ശിക്കുന്ന ചിത്രകൂടത്തില്‍ വിജയം നേടാന്‍ കഴിഞ്ഞത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ