General News

ആസിയാന്‍ ഉച്ചകോടി; മോഡിയും ട്രംപും തമ്മില്‍ കണ്ടു, നാളെ ചര്‍ച്ച

Sun, Nov 12, 2017

Arabianewspaper 4995
ആസിയാന്‍ ഉച്ചകോടി;  മോഡിയും ട്രംപും  തമ്മില്‍ കണ്ടു, നാളെ ചര്‍ച്ച

ഫിലിപ്പൈന്‍സില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും കണ്ടു മുട്ടി. ഹസ്ത ദാനം നടത്തി.


ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയിലാണ് ആസിയന്‍ ഉച്ചകോടിക്കായി ഇരു നേതാക്കളും എത്തിയത്. ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ ആസീയാന്‍ ഉച്ചകോടിയും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയും നടക്കും.


ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന വിരുന്നു സല്‍ക്കാരത്തിനിടെയാണ് നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും കണ്ടു മുട്ടിയത്. ഇരുവരും തിങ്കളാഴ്ച കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തും.


ഫിലിപ്പൈന്‍സ് പ്രസിഡന്റ് റൊബെര്‍ട്ടോ ഡ്യുട്രേറ്റ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിനോസ് അബെ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ എന്നിവുരുമായി മോഡി ചര്‍ച്ച നടത്തും.


വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാ ലോക നേതാക്കലും ഒരേ രൂപകല്പനയിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഫിലിപ്പൈന്‍സിന്റെ ദേശീയ വസ്ത്രമാണ് ഏവരും ധരിച്ചിരുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ