Entertainment News

വെട്ടിച്ചിതറിച്ചിട്ടും മുറി കൂടി തിരിച്ചു വന്നില്ലേ - രമാലീലയുടെ വിജയം ആഘോഷിച്ച് ട്രയിലര്‍

Sun, Nov 12, 2017

Arabianewspaper 2938
വെട്ടിച്ചിതറിച്ചിട്ടും മുറി കൂടി തിരിച്ചു വന്നില്ലേ - രമാലീലയുടെ വിജയം ആഘോഷിച്ച് ട്രയിലര്‍

രാമലീലയുടെ 50ാം ദിവസം ആഘോഷിച്ച് ചിത്രത്തിന്റെ അണിയറ ശില്‍പികള്‍ പുതിയ ട്രെയിലര്‍ പുറത്തിറക്കി. ടു കണ്‍ട്രീസിനു ശേഷം 50 കോടിയിലെത്തുന്ന ദിലീപ് ചിത്രമെന്ന ബഹുമതിയും രാമ ലീല നേടിയിരുന്നു.


ഇതിനു പിന്നാലെയാണ് പുതിയ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ദിലീപിന്റെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിവായിക്കാവുന്ന ഡയലോഗുകളും മറ്റും നിറച്ചാണ് പുതിയ ട്രെയിലര്‍.


വെട്ടിച്ചിതറിച്ചിട്ടും മുറി കൂടി തിരിച്ചു വന്നില്ലേ എന്ന ചോദ്യവും ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി ചോദിക്കുന്നുമുണ്ട്. ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ സെപ്തംബര്‍ 28 നാണ് ചിത്രം പുറത്തിറങ്ങിയത്. ടോമിച്ചന്‍ മുളകു പാടം നിര്‍മിച്ച് പുതുമുഖ സംവിധായകനായ അരുണ്‍ ഗോപി അണിയിച്ചൊരുക്കിയ രാമലീല അടുത്ത കാലത്ത് ഇറങ്ങിയ മെഗാഹിറ്റ് ചിത്രമായി മാറി.

Tags : Ramaleela 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ