General News

ജിഷ വധക്കേസ് :അമീറു ഉള്‍ വാടകകൊലയാളി മാത്രം -ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

Sun, Nov 12, 2017

Arabianewspaper 5227
ജിഷ വധക്കേസ് :അമീറു ഉള്‍ വാടകകൊലയാളി മാത്രം -ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

പെരുന്വാവൂരിലെ ജിഷ വധക്കേസിലെ ഉന്നതരുള്‍പ്പെട്ട ഗൂഡാലോചന അന്വേഷിക്കാതെ പോലീസ് വാടകക്കൊലയാളിയില്‍ കേസ് ഒതുക്കി തീര്‍ക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍


ഇതര സംസ്ഥാന തൊഴിലാളിയായ അമീറുള്‍ ഇസ്ലാം വഴിയിലൂടെ നടന്നു പോകുമ്പോള്‍ ജിഷയുടെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്തു കൊന്നു എന്നാണ് പോലീസിന്റെ കേസ്. കൊന്നയാളെ മാത്രമേ ഇതുവരെ പിടിച്ചിട്ടുള്ളു,. കൊല്ലിച്ചവരെ കുറിച്ച് അന്വേ,ണം നടത്തിയിട്ടില്ലെന്നും ജോമോന്‍ ആരോപിച്ചു.


ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നത് ആരും വിശ്വസിക്കില്ല. കുളിക്കടവില്‍ വെച്ചുള്ള വാക്കു തര്‍ക്കമാണ് ബലാല്‍ സംഗത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന പോലീസിന്റെ ആദ്യ വാദം നിലനില്‍ക്കാതെ പോയതിനെ തുടര്‍ന്നാണ് രണ്ടാമത്ത കഥ മെനഞ്ഞത്.


സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട പോലീസിന് ജിഷക്കേസില്‍ വിചാരണ കോടതിയില്‍ നിന്നും തന്നെ തിരിച്ചടി ലഭിക്കും. ജിഷയെ കൊലപ്പെടുത്താന്‍ കമ്പിപ്പാര ഉപയോഗിച്ചുവെന്ന ആദ്യ വാദം മാറ്റി ഇപ്പോള്‍ കത്തി ഉപയോഗിച്ചാണ് കൊല എന്നു പോലീസ് പറയുന്നത്.


ജിഷ ശരീരത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചിരുന്നതും രാത്രി ഉറങ്ങാന്‍ നേരത്ത് തലയിണക്കിടയില്‍ വാക്കത്തി വെച്ചതും അമിര്‍ ഉള്‍ ഇസ്ലാമിനെ ഭയന്നിട്ടാണോ. തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നു വെന്ന് ജിഷ കുറുപ്പം പടി പോലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതും അമീര്‍ ഉള്‍ ഇസ്ലാമിനെതിരെയായിരുന്നോ.. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പിജി വിദ്യാര്‍ത്ഥി ആയതും, വൈകീട്ട് തന്നെ മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിച്ചതും , കൊല നടന്ന വീട് ബന്തവസിലാക്കി സീല്‍ ചെയ്യാതിരുന്നതും ദുരുഹതകള്‍ക്ക് ഇട നല്‍കുന്നതാണ്.


ജിഷ കൊലക്കേസില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണ സംഘം ഇതുവരെ നടപടി എടുത്തിട്ടില്ല. കഴിഞ്ഞ ജൂണ്‍ രണ്ടിന് തന്നില്‍ നിന്നും പത്തു മണിക്കൂര്‍ നീണ്ട മൊഴിയെടുത്തിട്ട് ഇക്കാര്യത്തില്‍ ഒരന്വേഷണവും നടത്തിയില്ലെന്ന് ജോമോന്‍ ആരോപിക്കുന്നു.


സൗമ്യ വധക്കേസ് അന്വേഷിച്ച എഡിജിപി ബി സന്ധ്യ തന്നെയാണ് ജിഷ വധക്കേസിലും അന്വേഷണ മേല്‍നോട്ടം. അന്യസംസ്ഥാന തൊഴിലാളിയായ അമിറുള്‍ ഇസ്ലാം സുപ്രീം കോടതി വരെ നിയമ നടപടിയുടമായിി പോകില്ലെന്ന മുന്‍വിധിയും അമിത ആത്മവിശ്വാസവും സൗമ്യ വധക്കേസിലേറ്റ തിരിച്ചടി ജിഷക്കേസിലും നേരിടുമെന്ന ആശങ്കയുണ്ടെന്നും ജോമോന്‍ പറയുന്നു,.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ