General News

സംയമനം പാലിച്ചിട്ടും സിപിഎം അക്രമം തുടരുന്നത് വെല്ലുവിളി -ബിജെപി

Sun, Nov 12, 2017

Arabianewspaper 4747
സംയമനം പാലിച്ചിട്ടും സിപിഎം അക്രമം തുടരുന്നത് വെല്ലുവിളി -ബിജെപി

സിപിഎം അക്രമണങ്ങള്‍ക്കെതിരെ ജനരോഷം ഉയര്‍ന്നിട്ടും ഇത് വകവെയക്കാതെ കൊലപാതകം തുടരുന്നത് സിപിഎം കേരളീയ സമൂഹത്തെ വെല്ലുവിളിക്കലായി കണക്കാക്കണമെന്നും ഇതിനെതിരെ ജനമനസാക്ഷി ഉണരണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,


സിപിഎമ്മിന്റെ സഹജ സ്വഭാവമായ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇവര്‍ തയ്യാറാവില്ലെന്നതന്റെ വ്യക്തമായ സൂചനയാണ് ഗുരുവായുരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദിന്റെ കൊലപാതകം തെളിയിക്കുന്നതെന്നും കുമ്മനം പറഞ്ഞു.


മതതീവ്രവാദികള്‍ സിപിഎമ്മിന്‍െ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നും ജിഹാദി ഗ്രൂപ്പുകളുമായി സിപിഎം ഒളിഞ്ഞും തെളിഞ്ഞും പുലര്‍ത്തുന്ന ബന്ദമാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും കുമ്മനം പറഞ്ഞു.


കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ഈ പ്രവര്‍ത്തിയില്‍ നിന്നും സിപിഎം പിന്‍മാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ആനന്ദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും കുമ്മനം പറഞ്ഞു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ