General News

തൃശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Sun, Nov 12, 2017

Arabianewspaper 3445
തൃശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

തൃശൂരില്‍ മണലൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് (26)വെട്ടേറ്റു മരിച്ചു., സിപിഎം പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു. സിപിഎം പ്രവര്‍ത്തകനായ ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.


ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു,. ബൈക്കില്‍ കാറിടിപ്പിച്ചതിനെ തുടര്‍ന്ന് ആനന്ദ് നിലത്തു വീണു. പരിക്കേറ്റ ആനന്ദ് അക്രമി സംഘത്തെ കോണ്ട് ഓടിയെങ്കിലും പിന്നാലെ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


അക്രമി സംഘം മടങ്ങിയ ഉടനെ നാട്ടുകാര്‍ ഇയാളെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വഴി മദ്ധ്യേ മരിച്ചു സിപിഎം ആര്‍എസ്എസ് സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ചാവക്കാടും മണലൂരും വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായുര്‍ മണലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുനമെന്ന് ബിജെപി അറിയിച്ചു.

Tags : RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ