General News

റെയ്ഡ് തുടരുന്നു, ശശികലയ്ക്ക് 1200 കോടി അനധികൃത സ്വത്ത്, വ്യാജ കമ്പനികളുടെ പേരിലുള്ള നൂറോളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Sun, Nov 12, 2017

Arabianewspaper 3726
റെയ്ഡ് തുടരുന്നു, ശശികലയ്ക്ക് 1200 കോടി അനധികൃത സ്വത്ത്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജന സെക്രട്ടറി ശശികലയുടെ സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വസതികളിലും മറ്റും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 1200 കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ വിവരങ്ങള്‍ ലഭിച്ചു,.


വിവിധ ഇടങ്ങളില്‍ നിന്ന് ആറര കോടി രൂപയുടെ കറന്‍സിയും പത്തു കിലോ സ്വര്‍ണവും ലഭിച്ചിട്ടുണ്ട്. ശശികലയുടെ സഹോദരന്‍ വി ദിനകരന്റെ മേല്‍ നോട്ടത്തിലുള്ള വനിതാ കോളേജിന്റെ ഹോസ്റ്റലുകളില്‍ നിന്ന് ആഭരണങ്ങളും വിലപിടിപ്പുള്ള നിരവധി വസ്തുവകകളും ലഭിച്ചിട്ടുണ്ട്. അന്തേവാസികള്‍ ഇല്ലാത്ത ഹോസ്റ്റല്‍ റൂമുകളില്‍ നിന്നുമാണ് ചാക്കില്‍ കെട്ടിയ നിലയിലുള്ള വസ്തുവകകള്‍ കണ്ടെത്തിയത്.


ശശികലയുടേയും ബന്ധുക്കളുടേയും പേരിലുള്ള ഇരുപതോളം കടലാസ് കമ്പനികളുടെ പേരിലുള്ള നൂറോളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.


രാജ്യവ്യാപകമായി ഇരുന്നൂറോളം ഇടങ്ങളില്‍ നവംബര്‍ എട്ടിന് ആരംഭിച്ച റെയ്ഡ് അഞ്ചാം ദിവസവും തുടരുകയാണ്. നാലു ദിവസം പിന്നിടുമ്പോള്‍ 1200 കോടി രൂപയുടെ അനധികൃത സ്വത്തുക്കളുടെ വിവരങ്ങളാണ് ലഭിച്ചത്. റെയ്ഡ് പൂര്‍ണമായ ശേഷമേ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുവെന്ന് അധികൃതര്‍ പറഞ്ഞു.


ചെന്നൈയിലും തമിഴ് നാട്ടിലെ വിവിധ ഇടങ്ങള്‍ക്കുമൊപ്പം ആന്ധ്ര പ്രദേശ്, കര്‍ണാടക, ഡെല്‍ഹി എന്നിവടങ്ങളില്‍ 1000 ല്‍ അധികം പേരടങ്ങുന്ന സംഘമാണ് റെയ്ഡിന് എത്തിയത്. നവംബര്‍ എട്ടിന് പുലര്‍ച്ചെ അഞ്ചര മണിയോടെ എല്ലാവരും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.


നാമക്കലില്‍ ശശികലയുടെ അഭിഭാഷകരുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡിലും നിരവധി രേഖകളും വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരുടെ ഓഫീസ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മുദ്രവെച്ചു. ശനിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്. അഡ്വ. എസ് സെന്തിലിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്.


സെന്തിലിന്റെ നാമക്കലിലെ വസതിയിലും റെയ്ഡ് നടത്തി. ഇവിടെ നിന്നും നിരവധി ഫയലുകളും രേഖകളും പിടിച്ചെടുത്തു കൊണ്ടുപോയി.


വീട്ടിലെ രണ്ടു മുറികള്‍ പൂട്ടിയ നിലയിലായിരുന്നു. ഇതിന്റെ താക്കോല്‍ ചോദിച്ചെങ്കിലും ഇത് സെന്തിലിന്റെ കൈവശമാണെന്നാണ് വീട്ടിലുള്ളവര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് മുറി മുദ്രവെച്ചു,. സെന്തിലിന്റെ ജൂനിയര്‍ അഭിഭാഷകനായ പാണ്ഡ്യന്റെ ഓഫീസിലും ചെന്നൈ മഹാലക്ഷ്മി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ സുബ്രഹ്മണ്യന്റേ ഓഫീസിലും തമിഴ് നാട് പബ്ലിക് സര്‍വ്വീസ് കമ്മീഷണ്‍ അംഗം എവി ബാലുസ്വാമി എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു.


ജയ ടിവിയുടെ എംഡിയും ശശികലയുടെ സഹോദരന്റെ മകനുമായ വിവേക് ജയരാമന്റെയും ഉടമസ്ഥതിയിലുള്ളതാണ് കടലാസു കമ്പനികള്‍. നോട്ടു നിരോധനത്തിനു ശേഷം വന്‍ തോതില്‍ ഈ അക്കൗണ്ടുകളില്‍ പണം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ