General News

തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടത് അഴിമതി മൂലം- കടകംപള്ളി

Sun, Nov 12, 2017

Arabianewspaper 3041
തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടത് അഴിമതി മൂലം- കടകംപള്ളി

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന സര്‍ക്കാരിന്റെ നയത്തിന്റ ഭാഗമായാണ് അഴിമതിയില്‍ മുങ്ങിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പൊടുന്നനെ പിരിച്ചുവിട്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.


നിരവധി അഴിമതികളാണ് ബോര്‍ഡിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അഴിമതികളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും കടകം പള്ളി പറഞ്ഞു.


ഒരു വര്‍ഷം കൂടി കാലാവധിയുള്ള ബോര്‍ഡിനെ പിരിച്ചു വിടാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു.


ഇതിനു മറുപടിയായാണ് ദേവസ്വം മന്ത്രിയുടെ വിശദികരണം. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചു വിടാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ്. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ ബോരഡ് പിരിച്ചുവിട്ടതില്‍ അപാകതയില്ലെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.


കൊള്ളയും അഴിമതിയും നിറഞ്ഞ ബോര്‍ഡിനെ രക്ഷിക്കാനാണ് ഈ നീക്കമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ അഴിമതികള്‍ കാലാകാലങ്ങളായി മാധ്യമങ്ങള്‍ തന്നെ പുറത്തു കൊണ്ടുവന്നിരുന്നതാണ്. ദേവസ്വം സെക്രട്ടറി വി എസ് ജയകുമാറിനെതിരെ വന്‍ അഴിമതികള്‍ ഉണ്ട്. എന്നാല്‍, ഇതു മറച്ചു വെച്ച് ഇയാളെ കമ്മീഷണറാക്കാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അവിഹിത നീക്കം നടത്തി.. ദേവസ്വം ബോര്‍ഡ് അംഗമായ രാഘവന്‍ ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കിയതിനാല്‍ ഈ നീക്കത്തിന് തടയിടാനായെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ