OMG News

മകന്റെ കൊലപാതകിയെ പിതാവ് കെട്ടിപ്പിടിച്ചു മാപ്പു കൊടുത്തു, കുറ്റവാളി കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു

Sun, Nov 12, 2017

Arabianewspaper 410
മകന്റെ കൊലപാതകിയെ പിതാവ് കെട്ടിപ്പിടിച്ചു മാപ്പു കൊടുത്തു, കുറ്റവാളി കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു

തന്റെ മകന്റെ കൊലപാതകിയെ കോടതി മുറിയില്‍ വെച്ച് കണ്ടപ്പോള്‍ പകയില്ലാതെ പിതാവ് അയാളെ കെട്ടിപ്പിടിച്ചു. അവന്റെ പേരിലും അവന്റെ മാതവിന്റേ പേരിലും നിന്നോട് ക്ഷമിച്ചിരിക്കുന്നുവെന്നാണ് കുറ്റവാളിയായി നിയമത്തിനു മുന്നില്‍ നിന്ന യുവാവിനോട് പിതാവ് പറഞ്ഞത്.


യുഎസിലെ കെന്റക്കി കോടതി മുറിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.


മോഷണത്തിനിരയായ 22 കാരന്‍ അക്രമിയുടെ കുത്തേറ്റ് മരിക്കുകയായിരുന്നു. കുറ്റവാളിയായ ട്രയ് അലക്‌സാണ്ടര്‍ റെല്‍ഫോര്‍ഡ് ഇതിനെ തുടര്‍ന്ന് അറസ്റ്റിലായി.


30 വര്‍ഷത്തെ തടവാണ് കോടതി ഇയാള്‍ക്ക് വിധിച്ചത്.


2015 ഏപ്രിലിലാണ് സലാഹുദ്ദിനെ മോഷ്ടാക്കള്‍ കുത്തിക്കൊന്നത്. കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ സലാഹുദ്ദിന്റെ വയോധികനായ പിതാവ് അബ്ദുള്‍ മുനീം ഹജരായിരുന്നു.


കോടതി മുറിയിലെത്തിയ അലക്‌സാണ്ടറെ കെട്ടിപിടിച്ച് നിനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നുവെന്നാണ് അബ്ദുള്‍ മുനിം പറഞ്ഞത്. അപരാധത്തിന് മാപ്പു ചോദിക്കുന്നുവെന്നും അലക്‌സാണ്ടറും പറഞ്ഞു. മകനെ എനിക്ക് തിരിച്ച് തരാന്‍ കഴിയില്ലെന്നും പറഞ്ഞ് ഇയാള്‍ പൊട്ടിക്കരയുകയായിരുന്നു.


കോടതി തുടര്‍ന്ന് കുറച്ചു നേരത്തേക്ക് പിരിയുകയാണെന്ന് പറഞ്ഞ് കണ്ഠമിടറിയാണ് ജഡ്ജി പുറത്തു പോയത്. കെന്റക്കിയിലെ പിസ ഡെലിവറി ബോയിയാരുന്നു കൊല്ലപ്പെട്ട സലാഹുദ്ദീന്‍.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ