General News

സഖാക്കളെ ഉണരു എന്നു പറഞ്ഞാലും കലാപാഹ്വാനമാണോ -മേജര്‍ രവി

Sun, Nov 12, 2017

Arabianewspaper 2665
സഖാക്കളെ ഉണരു എന്നു പറഞ്ഞാലും കലാപാഹ്വാനമാണോ -മേജര്‍ രവി

ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിനെിരെ ഹിന്ദുക്കളെ ഉണരു എന്നു പറഞ്ഞാല്‍ കലാപാഹ്വാനമാകുന്നതെങ്ങിനെ എന്ന് മേജര്‍ രവി.


വര്‍ഗീയത പറഞ്ഞുവെന്ന ആരോപിച്ച് തനിക്കെതിരെ കേസ് എടുക്കണമെന്നും ചിലര്‍ പറയുന്നതു കേട്ടു. സഖാക്കളെ ഉണരൂ എന്നു പറയുന്നത് യുദ്ധാഹ്വാനവും കലാപത്തിനുള്ള അഹ്വാവുല്ലേ എന്നും മേജര്‍ രവി ചോദിക്കുന്നു.


കഴിഞ്ഞ ദിവസമാണ് മേജര്‍ രവിയുടെതേന്നെ പേരില്‍ ഓഡിയോ ക്ലിപ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതില്‍, ഇന്ന് നിങ്ങളുടെ ക്ഷേത്രത്തില്‍ കയറി നാളെ ഇവര്‍ വീട്ടിലും കയറി വരുമെന്നും ഇനിയും പ്രതികരിക്കാതിരിക്കുന്നത്. ഒരു പട്ടാളക്കാരനെന്ന നിലയില്‍ എന്റെ ചോര തിളയ്ക്കുന്നു എന്നും പ്രതിഷേധിക്കും ഹിന്ദുക്കളെ ഉണരു എന്നും രവി പറയുന്നതാണ് ക്ലിംപിംഗില്‍ ഉള്ളത്.


സിനിമാ രംഗത്തെ പലരും മേജര്‍ രവിക്കെതിരെ കടുത്തനിലപാടുമായി രംഗത്ത് വന്നിരുന്നു. ഇത്രയും വര്‍ഗീയമായി ചിന്തിക്കുന്ന ഒരാള്‍ എങ്ങിനെ പട്ടാളക്കാരനായി എന്നു പോലും ചിലര്‍ ചോദിച്ചു.


ഇത്തരത്തില്‍ വന്‍ വിമര്‍ശനം പുറത്തു വന്നതോടെ വിശദീകരണവുമായി മേജര്‍ രവി രംഗത്തു വരികയായിരുന്നു.


താന്‍ എന്തു വര്ഗീയതയാണ് പറഞ്ഞതെന്നും, ഹിന്ദുക്കളെ ഉണരു എന്നു പറഞ്ഞാല്‍ മതേതരത്വം തകരുമോ, മറ്റു മതങ്ങളില്‍ പ്പെട്ടവരെ കുറിച്ചോ അവരെ ലക്ഷ്യമിട്ടോ താന്‍ എന്തെങ്കിലും പറഞ്ഞോ, മൈക്ക് വെച്ച് കവല പ്രസംഗം നടത്തി കലാപത്തിന് ആഹ്വാനം ചെയ്‌തോ എന്നും മേജര്‍ രവി ചോദിക്കുന്നു.


താന്‍ ബിജെപിക്കാര്‍ക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോയിട്ടുണ്ട്. എന്നാല്‍,. ബിജെപിയിലോ, ആര്‍എസ്എസിലോ ചേര്‍ന്ന പ്രവര്‍ത്തിക്കുന്നില്ല. സിനിമ നടനായും സംവിധായകനായും താന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ മുക്കത്ത് ഒരു ലൊക്കേഷനില്‍ ചിത്രീകരണത്തിലാണ്. ഒരു മുസലിയാരായാണ് വേഷം ചെയ്യുന്നത്. തനിക്ക് ഭക്ഷണം കൊണ്ടു വന്നു തന്നത് ഒരു മുസ്ലീം കുടുംബമാണ്. തനിക്ക് അവര്‍ പിന്തുണ നല്‍കുകായണ് ഉണ്ടായത്.


തന്റെ ആരാധനലയങ്ങള്‍ സര്‍ക്കാര്‍ പാതിരാത്രിയില്‍ വന്‍ പോലീസ് സംഘവുമായി വന്ന് ഏറ്റെടുത്തതിനെതിരെയാണ് പ്രതികരിച്ചത്,. ഇതര മതവിഭാഗങ്ങള്‍ക്കെതിരെയാണോ, നാളെ ഒരു ക്രിസ്ത്യന്‍ ആരാധനലായമോ, മുസ്ലീം ആരാധാനലയമോ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വിശ്വാസികളിലൊരാളായ കലാകാരന്‍ ക്രിസ്ത്യാനികളെ, മുസ്ലീംങ്ങളെ ഉണരു എന്നു പറഞ്ഞാല്‍ വര്‍ഗീയതയാണോ എന്നും മേജര്‍ രവി ചോദിക്കുന്നു,. മുന്‍പ് ദുര്‍ഗാ ദേവിയെ അപമാനി ച്ച ചാനല്‍ അവതാരകയെ നേരില്‍ കണ്ടാല്‍ കാര്‍ക്കിച്ച് തുപ്പുമെന്നു പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ താന്‍ തെറ്റു തിരുത്തിയെന്നും ആരേയും വ്യക്തിപരമായി അപമാനിക്കില്ലെന്നു പിന്നീട് തീരുമാനിച്ചതായും രവി പറഞ്ഞു. തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെടുത്തിയാല്‍ തിരുത്താന്‍ തയ്യാറാണെന്നും വര്‍ഗീയ വാദിയാണെന്നും മറ്റും വിളിച്ചാലും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഇത്തരം വിമര്‍ശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മേജര്‍ രവി പറഞ്ഞു,.

Tags : Major Ravi 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ