General News

ക്ഷേത്രം ഏറ്റൈടുത്തതിന് പിന്നാലെ, പ്രയാറിനെയും പടിയിറക്കി പിണറായി , കോണ്‍ഗ്രസിനും ബിജെപിക്കും പ്രതിഷേധം.

Sun, Nov 12, 2017

Arabianewspaper 2508
ക്ഷേത്രം ഏറ്റൈടുത്തതിന് പിന്നാലെ, പ്രയാറിനെയും പടിയിറക്കി പിണറായി , കോണ്‍ഗ്രസിനും ബിജെപിക്കും പ്രതിഷേധം.

കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ പടിയിറക്കി പിണറായി സര്‍ക്കാര്‍ ദേവസ്വം ഭരണത്തിന്റെ പൂര്‍ണ നിയന്ത്രണം പിടിച്ചടക്കാന്‍ ഒരുങ്ങുന്നു. നീക്കത്തില്‍ നിന്നും പിണറായി പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിനൊപ്പം ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. ക്ഷേത്രങ്ങള്‍ മാര്‍ക്‌സിസ്റ്റുവല്‍ക്കരിക്കുന്നതിന്റെ ശ്രമമാണ് ഈ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തീര്‍ത്ഥാടനം അട്ടിമറിക്കാനും ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള നീക്കമാണ് ഇടതു സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനവും ആരോപിക്കുന്നു.


ദേവസ്വം ബോര്‍ഡ് ഭരണ സമിതിയുടെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കി പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയാണ് പിണറായി കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ ശബരി മല സീസണ്‍ മുമ്പ് പടിയിറക്കിയത്. എന്നാല്‍,. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതില്‍ ഒപ്പിടരുതെന്നും കാണിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗനര്‍ണര്‍ക്കു കത്തു നല്‍കിയത് സിപിഎം-ബിജെപി പുതിയ പോര്‍മുഖത്തിന് അവസരമൊരുക്കിയിരിക്കുകയാണ്. 


ഇതു കൂടാതെ ചില ഭേദഗതികളും ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നിട്ടുണ്ട. ബോര്‍ഡ് അംഗമാകാന്‍ 60 വയസ് പൂര്‍ത്തിയാകണമെന്നതും ബോര്‍ഡ് ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളവും, സര്‍ക്കാര്‍ തീരുമാനിക്കുമെന്നതും ഇതിള്‍ ശ്രദ്ധേയമാണ്.


എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ബോര്‍ഡിന്റെ നൂറു ഏക്കര്‍ ഭുമി ഹാരിസണ്‍ എസ്റ്റേറ്റ് കൈയ്യേറിയെന്ന പഴയ കേസ് കുത്തിപ്പൊക്കി ബോര്‍ഡ് നിയമ നടപടിക്ക് പോകുന്നുവെന്ന് കണ്ടെത്തിയപ്പോഴാണ് പ്രയാറിനെ പിണറായി പടിയടച്ച് പിണ്ഡം വെയ്ക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്‌സ് ചര്‍ച്ച് മേധാവി കെപി യോഹന്നാന്റെ കൈവശമാണ് ഇപ്പോള്‍ ഉള്ളത്. സര്‍ക്കാര്‍ എരുമേലി വിമാനത്താവളത്തിനായി കണ്ടു വെച്ച സ്ഥലമാണ് ഇത്. ദേവസ്വം ബോര്‍ഡ് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത് തടയാനാണ് ഇനിയും ഒരു വര്‍ഷം കൂടി കാലാവധിയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രണ്ടു വര്‍ഷമായപ്പോഴേക്കും കാലാവധി ചുരുക്കി പിരിച്ചു വിടുന്നതെന്ന് ആരോപണം ഉയരുന്നു.


ഭൂമി കയ്യേറ്റം സംബന്ധിച്ച് രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ടില്‍ ദേവസ്വം ഭൂമിയെക്കുറിച്ച് പരാമര്‍ശമുണ്ട. ഈ രേഖകള്‍ വെച്ച് ചെറുവള്ളി എസ്റ്റേറ്റിലെ ഭുമി തിരിച്ചു പിടിക്കാന്‍ പ്രയാര്‍ ഒരുങ്ങിയതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ന് പറയുന്നു. ഇവിടെ ദേവസ്വം ബോര്‍ഡ് അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ഭൂമികയ്യേറ്റക്കാര്‍ക്കൊപ്പമാണ് ഇടതു സര്‍ക്കാരെന്ന് അനുദിനം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നതിനിടയിലാണ് പുതിയ സംഭവം. തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റത്തിനു പുറമേ, ഇടത് എംപി ജോയിസ് ജോര്‍ജും പെരുമ്പാവൂര്‍ ഇടത് കൗണ്‍സിലര്‍ ജോണ്‍സണും ഏക്കറു കണക്കിന് ഭൂമി കയ്യേറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് കളക്ടര്‍ പട്ടയം റദ്ദാക്കിയിരുന്നു.


ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം ഏറ്റെടുത്തത് വന്‍ വിവാദമായ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വളഞ്ഞവഴിയിലൂടെ പുറത്താക്കുന്നതും വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് സൂചന.


തനിക്കെതിരെ വാളോങ്ങി നിന്ന ഇടതു പക്ഷം ഒട്ടും ജനാധിപത്യ മര്യാദ കാണിക്കാതെ തങ്ങള്‍ക്കിഷ്ടമല്ലാത്ത ഭരണ സമിതിയെ പിരിച്ചു വിട്ടു എറ്റെടുക്കുകയാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണനും ആരോപിക്കുന്നു. പമ്പയില്‍ ശബരി മല അവലോകന യോഗത്തിനിടെ ശബരിമലയുടെ പവിത്ര നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നിത്യവും നടതുറക്കണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ക്കുകുയും മറ്റും ചെയ്തതിനു പ്രതികാരമായാണ് തന്നെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഇറക്കി വിടുന്നതെന്ന് പ്രയാര്‍ പറയുന്നു. പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് രണ്ട് വര്‍ഷം തികയുന്നത് നവംബര്‍ പതിനൊന്നിയാരിന്നു. ഇന്നു മുതല്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി ഇല്ലാതായി. ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ പാതി വഴിയിലാക്കിയിരിക്കുകയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ