General News

ഒറ്റ-ഇരട്ട അക്ക സമ്പ്രദായം പ്രഹസനം- ഹരിത ട്രിബ്യുണല്‍,

Sat, Nov 11, 2017

Arabianewspaper 4099
ഒറ്റ-ഇരട്ട അക്ക സമ്പ്രദായം പ്രഹസനം- ഹരിത ട്രിബ്യുണല്‍,

ഡെല്‍ഹിയിലെ രൂക്ഷമായ അന്തരീക്ഷ മലനീകരണത്തെ തുടര്‍ന്ന് നഗരത്തില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഒറ്റ-ഇരട്ട അക്ക രീതി നടപ്പിലാക്കാന്‍ ഹരിത ട്രിബ്യുണലിന്റെ അനുമതി. ലഭിച്ചെങ്കിലും ഇത് വെറും പ്രഹസനമായ നടപടി മാത്രമാണെന്ന് ട്രിബ്യുണല്‍ വിമര്‍ശിച്ചു. ഈ സമ്പ്രദായം നടപ്പിലാക്കിയതിനെ തുടര്‍ന്ന് അന്തരീക്ഷ മലനിീകരണം കുറഞ്ഞുവെന്നതിന് ഡാറ്റ കൈവശമുണ്ടോ എന്നും കോടതി ഡെല്‍ഹി സര്‍ക്കാരിനോട് ചോദിച്ചു.


ഇതിനെ തുടര്‍ന്ന് അടിയന്ത്ര മന്ത്രി സഭാ വിളിച്ചു ചേര്‍ത്ത കേജ് രിവാള്‍ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം തിങ്കളാഴ്ച തുടങ്ങാനിരുന്നത് തല്‍ക്കാലത്തേക്ക് പിന്‍വലിക്കുകയാണെന്നും അറിയിച്ചു. ഗതാഗത മന്ത്രി കൈലാഷ് ഗെഹ് ലോട്ട് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.


ഇതിനു മുമ്പ് നിയന്ത്രണം നടപ്പിലാക്കിയപ്പോള്‍ സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളേയും ഇരു ചക്രവാഹനങ്ങളേയും ഒഴിവാക്കിയിരുന്നു. ഇക്കുറി ഇവര്‍ക്കും നിയന്ത്രണം ബാധകമാണ്. എന്നാല്‍. ഇരു ചക്ര വാഹനങ്ങളേയും വനിതകളേയും ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറിയതെന്നും സൂചനയുണ്ട്. സ്ത്രീകളേയും ഇരുചക്ര വാഹനങ്ങളേയും ഒഴിവാക്കണമെന്ന് കാണിച്ച് തങ്ങള്‍ തിങ്കളാഴ്ച ഹരിത ട്രിബ്യുണലിനെ സമീപിക്കുമെന്നും ഇതിനു ശേഷം മാത്രമെ നിയന്ത്രണം നടപ്പിലാക്കു എന്നും ഗതാഗത മന്ത്രി പറഞ്ഞു.


നവംബര്‍ 13 മുതല്‍ നിയന്ത്രണം ആറംഭിച്ച് 17 വരെയാണ് നിയന്ത്രണം നിശ്ചയിച്ചിരുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 2000 രൂപയാണ് പിഴയെന്നും അറിയിച്ചിരുന്നു.


രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് എട്ടു വരെയാണ് നിയന്ത്രണം ഉണ്ടാകുക.യെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ ഉണ്ടായിരുന്നു.


ഒരോ വാഹനത്തിന്റെയും അവസാന അക്കം ഒറ്റയോ ഇരട്ടയോ എന്നതു നോക്കിയാണ് നിയന്ത്രണം മൂലം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമെ ഒരേ വണ്ടി നിരത്തിലിറങ്ങു,.


അന്തരീക്ഷ വായു വിഷ ലിപ്തമായിട്ടും എന്തുകൊണ്ട് നിയന്ത്രണം കൊണ്ടുവന്നില്ലെന്ന് ഹരിത ട്രിബ്യുണല്‍ ഡെല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ചു ചോദിച്ചു. ഒറ്റ-ഇരട്ട സമ്പ്രദായം നടപ്പിലാക്കിയതു കൊണ്ട് ഡെല്‍ഹിയിലെ അന്തരീക്ഷ മലനികരണം കുറഞ്ഞതായി തെളിവുണ്ടോ എന്നും ഉണ്ടെങ്കില്‍ ഇക്കാര്യം തെളിയിക്കാനും ഡെല്‍ഹി സര്‍ക്കാരിനോട് ഹരിത ട്രീബ്യുണല്‍ ആവശ്യപ്പെട്ടു.

Tags : odd-even 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ