General News

ഇടത് എംപി ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കി

Sat, Nov 11, 2017

Arabianewspaper 5249
ഇടത് എംപി ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കി

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റേയും പേരിലുല്‌ള കൊട്ടക്കാമ്പൂര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. സര്‍ക്കാര്‍ ഭൂമി പട്ടയം ഉണ്ടാക്കി തട്ടിയെടുത്തു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.


വ്യാജ പട്ടയം ഉണ്ടാക്കി സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന 20 ഏക്കര്‍ ഭുമിയാണ് ജോയ്‌സ് ജോര്‍ജും കുടുംബവും കൈയ്യേറിയത്.


ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറാണ് തട്ടിപ്പു ബോധ്യപ്പെട്ട് സര്‍ക്കാര്‍ ഭുമി തിരിച്ചു പിടിച്ചത്.


ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ബാക്കി വെച്ചു പോയ കാര്യങ്ങളാണ് പകരം വന്ന പ്രേംകൂമാര്‍ പൂര്‍ത്തികരിക്കുന്നത്.


ഭൂമിയുടെ രേഖകളുമായി നവംബര്‍ ഏഴിന് ഹാജരാകാന്‍ സബ് കളക്ടര്‍ ജോയിസ് ജോര്‍ജ് എംപിക്കും കുടുംബത്തിനും നോട്ടീസ് നല്‍കിയിരുന്നു. ഭൂമി താന്‍ സ്വന്തമാക്കിയതെല്ലെന്നും പിതാവില്‍ നിന്ന് കൈമാറിക്കിട്ടിയതാണെന്നും ജോയ്‌സ് ജോര്‍ജ് സബ് കളക്ടറെ ബോധിപ്പിച്ചിരുന്നു. ഭൂമി ജോയ്‌സ് ജോര്‍ജിന്റേതാണെന്നും നിയമവിരുദ്ധമായി ഇതിലൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.


ബ്ലോക്ക് നമ്പര്‍ 28 ല്‍ തണ്ടപ്പേര് നമ്പര്‍ 120 ഉം 111 ഉം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനാണ് ജോയ്‌സ് ജോര്‍ജിനും ഭാര്യ അനൂപയ്ക്കും അമ്മ മേരി, സഹോദരന്‍മാരായ രാജീവ് ജോര്‍ജ്. ജസ്പിന്‍ ജോര്‍ജ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.


രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇവ പരിശോധിച്ച സബ്കള്ടര്‍ ഇവ വ്യാജമാണെന്ന് കണ്ടെത്തി പട്ടയം റദ്ദാക്കി ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കുകയായിരുന്നു. ജോയിസ് ജോര്‍ജിന് അപ്പീല്‍ നല്‍കാമെന്നും കളക്ടര്‍ ഉത്തരവില്‍ പറയുന്നു.


ജോയിസ് ജോര്‍ജിനെ കൂടാതെ, മൂന്നാറിലെ വട്ടവട, കൊട്ടക്കാമ്പൂര്‍, കാന്തലൂര്‍, മറയൂര്‍, കീഴാന്തൂര്‍ തുടങ്ങിയ മേഖലകളില്‍ റവന്യു ഭൂമി കയ്യേറിയവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇതിനിടയിലാണ് ഇടത് എംപിക്കും കുടുംബത്തിനുമെതിരെ ഭൂമി കയ്യേറിയതിന് നോട്ടീസ് അയച്ചത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ