General News

സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത് ഗണേഷ്- ഫെനി ബാലകൃഷ്ണന്‍

Sat, Nov 11, 2017

Arabianewspaper 5053
സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത് ഗണേഷ്- ഫെനി ബാലകൃഷ്ണന്‍

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത നായര്‍ ജയിലില്‍ വെച്ച് എഴുതിയ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയതിന് പിന്നില്‍ ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് സരിതയുടെ അഡ്വക്കേറ്റ് ആയിരുന്ന ഫെനി ബാലകൃഷ്ണന്‍..


ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകള്‍ അധികമായി എഴുതി ചേര്‍ക്കപ്പെട്ടതാണെന്നും ഇതിനു പിന്നില്‍ ഗണേഷ് കുമാറാണെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്നു.


ബാലകൃഷ്ണയുടെ ബന്ധുവായ ശരണ്യ മനോജാണ് ഈ ഭാഗങ്ങള്‍ എഴുതി ചേര്‍ത്തത്. 2015 മാര്‍ച്ച് 13 നായിരുന്നു ഇതെന്നും ഫെനി പറഞ്ഞു.


പത്തനം തിട്ട ജയിലില്‍ കഴിയവെ സരിതയുടെ കൈയ്യില്‍ നിന്ന് കത്ത് വാങ്ങിയത് താനാണ് . ഗണേഷ് കുമാറിന്റെ പിഎ പ്രദീപിന് ഇത് കൈമാറി.


താന്‍ സാക്ഷിയായി വാഹനത്തില്‍ ഇരിക്കുമ്പോഴാണ് മനോജ് എഴുതി ചേര്‍ത്ത ഭാഗങ്ങള്‍ 21 പേജിലുള്ള കത്തിലേക്ക് കൂട്ടിചേര്‍ത്തത്.


മനോജിന്റെയും തന്റേയും പ്രദിപീന്റെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇത് തെളിയുമെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ