General News

തോമസ് ചാണ്ടിയെ സിപിഎം കൈയ്യോഴിഞ്ഞു, രാജി ഉടനെന്ന് സൂചന

Sat, Nov 11, 2017

Arabianewspaper 5115
തോമസ് ചാണ്ടിയെ സിപിഎം കൈയ്യോഴിഞ്ഞു, രാജി ഉടനെന്ന് സൂചന

ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് ഗൗരവതരമെന്ന് എജിയുടെ ഉപദേശം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി അനിവാര്യമായി ത്തീര്‍ന്നിരിക്കുകയാണെന്ന് നിയമവിദഗ്ദ്ധരും സൂചന നല്‍കുന്നു.യ


മന്ത്രിയുടെ റിസോര്‍ട്ടിന്റെ ഭൂമി കയ്യേറ്റം നിയമലംഘനമാണെന്ന് ജില്ലാ കളക്ടര്‍ ടിവി അനുപമയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ നിയമ സാധുത തേടി സര്‍ക്കാര്‍ എജിയെ സമീപിച്ചിരുന്നു.


അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കളക്ടറുടെ രിപ്പോര്‍ട്ടിന്റെ നിയമസാധുത ശരിവെയ്ക്കുന്നതായിരുന്നു. ഇതോടെ സര്‍ക്കാരിനനെ തോമസ് ചാണ്ടി വിഷയത്തില്‍ കര്‍ശന നടപടി എടുക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.


തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനം എടുക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയോട് ഇടതു മുന്നണി രേഖാമൂലം ആവശ്യപ്പെടും.


രണ്ട് എംഎല്‍എമാരുള്ള എന്‍സിപി ഇതോടെ വന്‍ പ്രതിസന്ധിയെയാണ് നേരിടുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ