General News

ജിഎസ്ടി : രാജ്യത്ത് 28 ശതമാനം നികുതി ഇനി 50 ഇനങ്ങള്‍ക്ക് മാത്രം

Sat, Nov 11, 2017

Arabianewspaper 5404
ജിഎസ്ടി :  രാജ്യത്ത് 28 ശതമാനം നികുതി ഇനി 50 ഇനങ്ങള്‍ക്ക് മാത്രം

ചരക്കു സേവന നികുതിയില്‍ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തിന്റെ പരിധിയില്‍ കേവലം 50 ഉത്പന്നങ്ങള്‍ മാത്രമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ജിഎസ്ടിയുടെ ലിസ്റ്റില്‍ 28 ശതമാന സ്ലാബില്‍ ള്ളള 228 ഉത്പന്നങ്ങളില്‍ 178 ഇനങ്ങളെ ഒഴിവാക്കി.


ആഡംബര വസ്തുക്കള്‍ മാത്രമാണ് ഇനി 28 ശതമാന സ്ലാബില്‍ അവശേഷിക്കുന്നത്. ഇതിനൊപ്പം, ആരോഗ്യത്തെ ബാധിക്കുന്ന ഉത്രപന്നങ്ങള്‍ക്കും 28 ശതമാനം നികുതി നിലനില്‍ക്കും. 178 ഉത്പന്നങ്ങളെ 28 ,18, ശതമാനം നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


പാന്‍ മസാല, സോഫ്ട് ഡ്രിക്‌സ്, സിഗററ്റ്, പുകയില ഉത്പന്നങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍സ എസി, വാഷിംഗ് മെഷിന്‍, റഫ്രജിറേറ്റര്‍,സ വാക്വം ക്ലീനര്‍, കാര്‍, ഇരു ചക്ര വാഹനങ്ങള്‍, സ്വകാര്യ വിമാനം, ആഡംബര പായ്ക്കപ്പല്‍, നിര്‍മാണ ഉത്പന്നങ്ങളായ സിമന്റ്, പെയിന്റ് എന്നിവ മാത്രമാണ് ആഡംബര ലിസ്റ്റില്‍ പെടാത്തവ.


28 ശതമാനത്തില്‍ ഉണ്ടായിരുന്ന, ച്യയിംഗ് ഗം, ചോക്ലേറ്റ്, കൊഫി, കസ്റ്റാര്‍ഡ് പൗഡര്‍സ, ഗ്രാനൈറ്റ്, ഡെന്റല്‍ ഹൈജിന്‍ ഉത്പന്നങ്ങള്‍സ, ഷൂ പോളിഷ്, ഫെയ്‌സ് ക്രീം, സാനിട്ടറിവെയേഴ്‌സ്, കാറിന്റെ ലെതര്‍ അപ്‌ഹോള്‍സറി, വാട്ടര്‍ ഹീറ്റര്‍, ബാറ്ററി, സണ്‍ ഗ്ലാസ്സ, കണ്ണട ഫ്രിയിമുകള്‍, വാച്ച്, ക്ലോക്ക്, റേസര്‍, ഷേവിംഗ് ക്രീം, ആഫ്റ്റര്‍ ഷേവ് ലോഷന്‍, എന്നിവയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറച്ചു,


ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റിന്റെ ആനുകൂല്യം റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഹോട്ടല്‍ വ്യവസായത്തിന് ഇനി ഇതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും ധനമന്ത്രി ജെയ്റ്റിലി പറഞ്ഞു.


ഹോട്ടല്‍ റെസ്റ്റോറന്റ്കള്‍ക്ക് ഇനി മുതല്‍ ഏകീകൃത നികുതിയായ അഞ്ചു ശതമാനമാകും ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു. എസി റെസ്റ്റോറന്റുകള്‍ക്ക് 18 ശതമാനവും നോണ്‍ എസിക്ക് 12 ശതമാനവുമായിരുന്നു നികുതി. ഇത് ഇനിമൂതല്‍ അഞ്ചു ശതമാനമായിരിക്കും.


വ്യാപാരികളുടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. വൈകി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ പിഴയിലും കുറവു വരുത്തിയിട്ടുണ്ട്.


ജനക്ഷേമമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സര്‍ക്കാരിന്റെ ഒരോ തീരുമാനവും ജനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്നും ജിഎസ്ടിയിലൂടെ രാജ്യത്തിന്റെ സാ്മ്പത്തിക ഉദ്ഗ്രഥനം സാധ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.


എന്നാല്‍, നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് എത്തി.


ഗബ്ബര്‍ സിംഗ് ടാക്‌സ് അടിച്ചേല്‍പ്പിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും ചെറുകിട വ്യാപാരികളുടെ നട്ടെല്ല് ഒടിക്കാനും, അനൗപചാരിക മേഖലയെ തകര്‍ക്കാനും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാനും സമ്മതിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.


ജിഎസ്ടിയുടെ നടത്തിപ്പിലേക്കായി നിര്‍ദ്ദേശങ്ങളും രാഹുല്‍ മുന്നോട്ട് വെച്ചു. ജിഎസ്ടി നടപ്പിലാക്കിയതില്‍ വീഴ്ച പറ്റിയെന്ന് അംഗികരിക്കാനും മോഡിയോട് രാഹുല്‍ ആവശ്യപ്പെട്ടു.

Tags : GST 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ