General News

ജിഎസ്ടി നിരക്കകള്‍ കുറച്ചു, ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയും

Sat, Nov 11, 2017

Arabianewspaper 5285
ജിഎസ്ടി നിരക്കകള്‍ കുറച്ചു, ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയും

ചരക്കു സേവന നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ ആസാമിലെ ഗുവാഹത്തിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റില് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിരക്കിളവുകള്‍ നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.


എസി, നോണ്‍ എസി, റസ്റ്റൊറന്റുകളില്‍ ഇനി അഞ്ചു ശതമാനമായിരിക്കും ഈടാക്കുക. ഇതിനൊപ്പം,. സൗന്ദര്യ വര്‍ദ്ധക- സാനിട്ടറി ഉത്പന്നങ്ങള്‍ അടങ്ങിയ 178 ഇനങ്ങളെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനം സ്ലാബിലേക്ക് മാറ്റി. 12, 18 ശതമാനം നികുതി ഇൗടാക്കിയിരുന്ന 14 ഉത്പന്നങ്ങള്‍ക്ക് നികുതി അഞ്ചു ശതമാനമായും , അഞ്ച് ശതമാനം നികുതി ഈടാക്കിയിരുന്ന ആറു ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായും അരുണ്‍ ജെയ്റ്റിലി അറിയിച്ചു.


18 ശതമാനത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനമായാണ് നിരക്കു കുറച്ചിരിക്കുന്നത്. ഇതോടെ ഗോട്ടല്‍, റെസ്റ്റോറന്റ് വിലകളില്‍ വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകും.


എന്നാല്‍, പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ജിഎസ്ടി നിരക്ക് 28 ശതമാനമായി തുടരും. എസി റെസ്റ്റോറന്റുകളില്‍ 18 ഉം നോണ്‍ എസി റെസ്റ്റോറന്റുകളില്‍ 12 ഉം ശതമാനമായിരുന്നു ഇതേവരെ വില ഈടാക്കി വന്നിരുന്നത്.


ഇനി മുതല്‍ എസി -നോണ്‍ എസി റെസ്റ്റോറന്റുകളില്‍ ജിഎസ്ടിയായി അഞ്ചു ശതമാനം നല്‍കിയാല്‍ മതിയാകും. ഹോട്ടല്‍ ഭക്ഷണത്തിന് വന്‍ നികുതി ഈടാക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ജിഎസ്ടി നിരക്ക് ഏറ്റവും താഴ്ന്ന സ്ലാബില്‍ തീരുമാനിച്ചത്.


ഹോട്ടല്‍-റെസ്റ്റൊറന്റ് ജിഎസ്ടി 18 ല്‍ നിന്ന് 12 ആയി നിജപ്പെടുത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.


ഇതോടൊപ്പം ഹോട്ടല്‍ താമസത്തിനും നിരക്കു കുറച്ചിട്ടുണ്ട്. ത്രിീ സ്റ്റാര്‍- ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ താമസത്തിന് പ്രതിദിനം 7500 വരെ ഈടാക്കുന്ന മുറിവാടകയ്ക്കുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമാക്കി കുറച്ചത്. ആഭ്യന്തര ടൂറിസത്തെ സഹായിക്കും.ത്രീ സ്റ്റാര്‍- ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ താമസത്തിന് നിരക്കു കുറയുമെന്നത് ടൂറിസ്റ്റുകളുടെയും ടൂര്‍ ഓപ്പരേറ്റര്‍മാരുടേയുംയും ബഡ്ജറ്റ് കുറ.യ്ക്കാന്‍ സഹായിക്കും.


വിവാഹം, പാര്‍ട്ടി തുടങ്ങിയ സല്‍ക്കാരങ്ങള്‍ക്കുള്ള കാറ്ററിംഗി നികുതി 18 ശതമാനമായി തുടരും.

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ