General News

സോളാര്‍ റിപ്പോര്‍ട്ട് ഗൗരവതരമെന്ന് വിഎം സുധിരന്‍, സുധീരനെ തള്ളി ഹസന്‍

Thu, Nov 09, 2017

Arabianewspaper 7588
സോളാര്‍ റിപ്പോര്‍ട്ട് ഗൗരവതരമെന്ന് വിഎം സുധിരന്‍, സുധീരനെ തള്ളി ഹസന്‍

സോളാര്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ പരസ്യ പ്രസ്താവനയും അഭിപ്രായ വ്യത്യാസവും മറ നീക്കി പുറത്തു വന്നു.


സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. എുന്നാല്‍, ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു.


യുുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ അന്വേഷന്‍ കമ്മീഷന്റെ നിലപാടിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്


രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കം എന്ന യാത്രയ്ക്കു ശേഷം കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചനകള്‍.


അതിനിടെ, ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവു നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്ന് സരിത ഇന്നു നടത്തിയ വെളിപ്പെടുത്തലും എ -ഐ തമ്മിലടി രൂക്ഷമാക്കും.

Tags : Congress 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ