General News

ഹിമാചലില്‍ 74 ശതമാനം പോളിംഗ്

Thu, Nov 09, 2017

Arabianewspaper 3554
ഹിമാചലില്‍ 74 ശതമാനം പോളിംഗ്

ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 68 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞടുപ്പില്‍ 337 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെയും കോണ്‍ഗ്രസിന്റേയും ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ് ഹിമാചലില്‍ അരങ്ങേറിയത്.


2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.51 ശതമാനം പോരാണ് വോട്ടു രേഖപ്പെടുത്തിയത്. ധുന്‍, ബാദി, സൊലാന്‍ എന്നി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ചിലയിടങ്ങളില്‍ 84 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. വോട്ടു ചെയ്തവരില്‍ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ നൂറു വയസുള്ള ശ്യാം നേഗിയാണ്. ഇദ്ദേഹത്തിനെ ചുവന്ന പരവാതാനി വിരിച്ചാണ് തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ എന്ന പേരില്‍ 1951 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ നേഗി ഇക്കുറിയും താരമായി.


മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ പ്രേകുമാര്‍ ധുമലാണ് വീരഭദ്രയുടെ എതിരാളി. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ വീരഭദ്രസിംഗിനേ തന്നെയാണ് കോണ്‍ഗ്രസ് വീണ്ടും പരീക്ഷിക്കുന്നത്.


വൈകീട്ട് അഞ്ചിന് പോളിംഗ് അവസാനിപ്പിച്ചപ്പോള്‍ സമ്മതിദായകരില്‍ 75 ശതമാനവും വോട്ടു രേഖപ്പെടുത്തി . വോട്ടു രേഖപ്പെടുത്തി കഴിഞ്ഞാല്‍ വോട്ടര്‍ക്ക് വോട്ടു ചെയ്തതിന്റെ വിവരങ്ങള്‍ ലഭ്യമാക്കുന്ന വിവിപാറ്റ് സംവിധാനം എല്ലാ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന. രാജ്യത്തെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പാണ് ഹിമാചലില്‍ നടന്നത്.


12 ജില്ലയിലും സമാധാന പൂര്‍ണമായാണ് തിരഞ്ഞെടുപ്പ് നടന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ