General News

ജിഷയുടെ അച്ഛന്‍ പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Thu, Nov 09, 2017

Arabianewspaper 3642
ജിഷയുടെ അച്ഛന്‍ പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂരില്‍ ക്രൂരമായി പിഡിപ്പിക്കപ്പെട്ട ശേഷം കൊലചെയ്യപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പുവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.


അസുഖ ബാധിതനായിരുന്ന പാപ്പു ഏകനായാണ് താമസിച്ചിരുന്നത്. പെരുമ്പാവൂര്‍ ചെറുകുന്ന ഫാമിനടുത്തെ റോഡരികിലാണ് മൃതദേഹം കണ്ടത്.


ജിഷയുടെ കൊലപാതകത്തിലെ ദുരുഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പു ഹര്‍ജി നല്‍കിയിരുന്നു.


ജിഷ വധക്കേസിലെ സാക്ഷിപ്പട്ടികയിലും പാപ്പുവുണ്ട്. വാഹനമിടിച്ചതിനെ തുടര്‍ന്ന് പരസഹായമില്ലാതെ വീട്ടില്‍ കിടന്നിരുന്ന പാപ്പു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്ന നിലയിലാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു,. ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വീടും ധനസഹായവും നല്‍കിയെങ്കിലും ഇത് ജിഷയുടെ അമ്മയ്ക്കാണ് ലഭിച്ചത്.


ജിഷയുടെ അമ്മ രാജശേരിയും പാപ്പുവും അകന്നാണ് കഴിഞ്ഞിരുന്നത്. ഇതുമൂലം ധനസഹായത്തിന്റെ വീതം പാപ്പുവിന് ലഭിച്ചിരുന്നില്ല.

Tags : Jisha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ