General News

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ : സന്‍ജു സാംസണ്‍ നായകന്‍

Thu, Nov 09, 2017

Arabianewspaper 3574
ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ : സന്‍ജു സാംസണ്‍ നായകന്‍

ശ്രീലങ്കയ്‌ക്കെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ നായകനായി മലയാളി താരം സന്‍ജു വി സാംസണെ തിരഞ്ഞെടുത്തു. ഇതാദ്യാമായാണ് സന്‍ജു ഒരു ദേശീയ ടീമിന്റെ നായകനാകുന്നത്.


കൊല്‍ക്കൊത്തയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ദ്വിദിന മത്സരത്തിലാണ് സന്‍ജു അരങ്ങേറ്റം കുറിക്കുക. നായകനായിരുന്ന മദ്ധ്യപ്രദേശ് താരം നമാന്‍ ഓജയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് സന്‍ജുവിന് സ്ഥാനക്കയറ്റം ലഭിച്ചത്.


കാര്യവട്ടം ടി 20 മത്സരം കാണാനെത്തിയപ്പോഴാണ് ദേശീയ ടീം സെലക്ടര്‍ ശരണ്‍ ദിപ് സിംഗ് സന്‍ജുവിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.


ശ്രീലങ്കന്‍ ടീമിനെ നായകന്‍ ദിനേശ് ചാന്ദിമാലാണ് നയിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, ജലജ് സക്‌സേന എന്നീ താരങ്ങളും സന്‍ജുവിനൊപ്പം ഉണ്ടാരകും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സന്‍ജു മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമി എന്ന നിലയില്‍ ദേശീയ ശ്രദ്ധ നേടിയ താരമാണ്. ദേശീയ ടീമിലേക്ക് ഇടം കണ്ടെത്താന്‍ കഴിയാതെ സന്‍ജു നിരാശയിലായിരുന്നു.


ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചപ്പോള്‍ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും ടി 20 ഏകദിന മത്സരങ്ങളില്‍ തിളങ്ങാനാവാത്തതിനെ തുടര്‍ന്ന് സെലക്ടര്‍മാര്‍ കണ്ണടയ്ക്കുകയായിരുന്നു.


അടുത്തിടെ. ജമ്മു കാശ്മിരിനെതിരെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ 112 റണ്‍സ് നേടിയ പ്രകടനം സന്‍ജുവിന് അവസരം ഒരുക്കുകയാണ്.


ദിനേശ് കാര്‍ത്തിക്, പാര്‍ത്ഥിവ് പട്ടേല്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് തുടങ്ങിയവരും സന്‍ജുവിനൊപ്പം പരിഗണനയിലാണ്.


ഈ സീസണില്‍ സന്‍ജു ദേശീയ ടീമില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനുള്ള അവസരമായാണ് ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ നായക സ്ഥാനം സന്‍ജുവിനെ തേടിയെത്തിരിക്കുന്നതെന്ന് ഏവരും പ്രതീക്ഷിക്കുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ