General News

ജയ ടിവി ഓഫീസ് , ശശികലയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ്

Thu, Nov 09, 2017

Arabianewspaper 7145
ജയ ടിവി ഓഫീസ് , ശശികലയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ്

തമിഴ്‌നാട്ടില്‍ ജയ ടിവിയുടെ ഓഫീസും, ശശികലയുടെ സഹായികളുടെ സ്ഥാപനങ്ങളും വസതികളില്‍ ആദായ നികുതി റെയ്ഡ് നടത്തി.


മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയാണ് ജയ ടിവി ആരംഭിച്ചത്. എന്നാല്‍, ജയയുടെ മരണ ശേഷം ചാനലിന്റെ നടത്തിപ്പും മറ്റും ശശികല ഏറ്റെടുക്കുകയായിരുന്നു.


ശശികലയുടെയും കുടുംബത്തിന്റേയും പത്തോളം കമ്പനികളിലും റെയ്ഡ് നടക്കുന്നുണ്ട്. തമിഴ് നാട്, ആന്ധ്ര പ്രദേശ്, ഡെല്‍ഗി എന്നിവടങ്ങളിലെ 187 കേന്ദ്രങ്ങളിലും ഐടി റെയ്ഡ് നടക്കുന്നുണ്ട്.. സുരാന, ജാസ് സിനിമാസ്, മിഡാസ് ഡിസ്റ്റലറീസ് എന്നിവടങ്ങ്‌ളിലും റെയ്ഡ് പുരോഗമിക്കുകയാണ്.


ജയ ടിവിയുടെ ചെന്നൈയിലെ ഓഫീസിലേക്ക് അതിരാവിലെ ആറിനാണ് പതിനൊന്നോളം ഐടി ഉദ്യോഗസ്ഥര്‍ എത്തിയത്.


ജയ ടിവിയുടെ ഉടമകള്‍ നിരവധി കടലാസ് കമ്പനികളിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്, നോട്ടു നിരോധനത്തിനു ശേഷം വന്‍ നിക്ഷേപങ്ങളും നടത്തിയത് അന്വേഷിക്കുന്നുണ്ട്.


അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ഇപ്പോള്‍ ബംഗലൂരു സെന്‍ട്രല്‍ ജയിലിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. അനന്തരവന്‍ ടിടിവി ദിനകരനാണ് ജയ ടിവി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ