General News

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ

Thu, Nov 09, 2017

Arabianewspaper 3534
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. കേസ് അന്വേഷണം കേരള പോലീസ് തന്നെ തുടരട്ടെയെന്നും കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്.


സിബിഐ ഏറ്റെടുക്കാനുള്ള പ്രത്യേക സാഹചര്യം കേസിനില്ല. അന്തര്‍ സംസ്ഥാന കേസോ, സംസ്ഥാന പോലീസ് അലംഭാവം കാട്ടുന്ന ഒന്നോ അല്ല. പോലീസും ക്രൈം ബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്. ഇത് തൃപ്തികരമാണെന്നാണ് അറിവ്.


ഈ കേസിനെ കുറിച്ച് കാര്യമായി അറിയില്ലെന്ന സിബിഐ അഭിഭാഷകന്റെ മറുപടി കോടതിയെ ചൊടിപ്പിച്ചു. ആരാണ് താങ്കളോട് കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി ചോദിച്ചു,. സംസഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി അഞ്ചു മാസമായി സിബിഐ എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു,. ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന സിബിഐയുടെ മറുപടിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പും കത്തും കോടതിയില്‍ ഹാജരാക്കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ