General News

ലൈംഗിക ആരോപണങ്ങള്‍ തന്നെ അടുത്തറിയാവുന്ന ആരും വിശ്വസിക്കില്ല. -ഉമ്മന്‍ചാണ്ടി

Thu, Nov 09, 2017

Arabianewspaper 7358
ലൈംഗിക ആരോപണങ്ങള്‍ തന്നെ അടുത്തറിയാവുന്ന ആരും വിശ്വസിക്കില്ല. -ഉമ്മന്‍ചാണ്ടി

സോളാര്‍ കമ്മീഷന്‍ റിപ്പോര്ട്ടില്‍ മുഖ്യപ്രതി സരിതാ നായരുടെ പേരിലുള്ള കത്ത് വ്യാജമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ പ്രതിയോഗികളോട് പ്രതികാരം ചെയ്യലലും പകരം വീട്ടലുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും


തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത് നിലനില്‍ക്കില്ല. ആളുകളുമായി അടുത്തിടപഴുകി പ്രവര്‍ത്തിക്കുന്നയാളാണ്. എന്റെ സ്വകാര്യ ജീവിതം പോലും ഏവര്‍ക്കും അറിവുള്ളതാണ്. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പിന്നെ പൊതു ജീവിതത്തില്‍ താന്‍ ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


ആരോപിക്കുന്ന സ്ത്രീയുടെ മൊഴികളെ പൊതു ജനം വിശ്വസിക്കില്ലെന്ന് ഉറപ്പാണ്. ഇവരുടെ കത്ത് ജയിലില്‍ നിന്നും ലഭിക്കുമ്പോള്‍ പോലീസ് രസീത് നല്‍കിയിട്ടുണ്ട്. അതില്‍ 21 പേജുള്ള കത്ത് എന്ന് വ്യക്തമാണ്. എന്നാല്‍, ഇപ്പോള്‍ കമ്മീഷന് മുന്നില്‍ ഉള്ളകത്ത് 25 പേജുള്ളതാണ്. അധികമായി കൂട്ടിച്ചേര്‍ത്ത പേജുകള്‍ ആരുടെ സമ്മര്‍ദ്ധവും ഗൂഡാലോചനയുമാണെന്ന് അന്വേഷിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ കത്ത് പുറത്തു വരുന്നത് തിരഞ്ഞെടുപ്പിന്റെ സമയത്താണ്.


സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം വരുത്താത്തതാണ് ഈ സോളാര്‍ കേസ്. പിന്നെ അമ്പതാണ്ട പൊതുജീവിതത്തില്‍ തുറന്ന പുസ്തകം പോലെ പ്രവര്‍ത്തിച്ച തന്നെക്കുറിച്ചുള്ള ഇത്തരം ആരോപണങ്ങള്‍ തന്നെ അടുത്തറിയാവുന്നവരാരും തന്നെ വിശ്വസിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി പറഞ്ഞു.


യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കുന്നതിന് പത്തു കോടി രൂപ സിപിഎം വാഗ്ദാനം ചെയ്തുവെന്ന് സരിത നായര്‍ ഒരിക്കല്‍ പരസ്യമായി ആരോപിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായമെന്തെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.


ഇക്കാര്യം താന്‍ വിശ്വസിക്കുന്നില്ല. കാരണം ഇവരുടെ മൊഴിയില്‍ തനിക്ക് വിശ്വാസമില്ലെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ