General News

കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ ദുരുഹത -കുമ്മനം

Thu, Nov 09, 2017

Arabianewspaper 7497
കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ ദുരുഹത -കുമ്മനം

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എല്‍എഡിഎഫ് സര്‍ക്കാര്‍ ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് വെയ്ക്കാത്തതും കേസ് രജിസ്റ്റര്‍ ചെയ്യാത്തതും ദുരൂഹത ഉണര്‍ത്തുന്നുവെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നു.


കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അന്വേഷണം നടത്തേണ്ടത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരന്നെ് കണ്ടെത്തിയിട്ടും ഉമ്മന്‍ ചാണ്ടിക്കൊ മറ്റുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.


ഇതു കൂടാതെ സരിത രണ്ടു പരാതികള്‍ മുഖ്യമന്ത്രിക്കും നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തേണ്ടതാണെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും യുഡിഎഫുമായി വിലപേശാനുള്ള തന്ത്രമായി ഇതിനെ കാണുകയാണ്.


യുഡിഎഫ് -എല്‍ഡിഎഫ് ഒത്തുകളിയാണ് ഇതിനു പിന്നില്‍. ജുഡിഷ്യല്‍ കമ്മീഷന്‍ രിട്ട. ഹൈക്കോടതി ജഡ്ജിയാണ്. അദ്ദേഹം കണ്ടെത്തിയ കാര്യങ്ങളില്‍ വീണ്ടും നിയമോപദേശം തന്നെ പ്രഹസനമായിരുന്നു. ഇനിയും അന്വേഷണം നടത്തി കാലതാമസം വരുത്താന്‍ മാത്രമെ ഇപ്പോഴത്തെ നടപടി മൂലം സാധിക്കുകയുള്ളുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ