General News

ഇപ്പോള്‍ പുറത്ത് വന്നത് ആദ്യ ഘട്ടം മാത്രം, അന്വേഷണം നടക്കട്ടെ- സരിത

Thu, Nov 09, 2017

Arabianewspaper 3172
ഇപ്പോള്‍ പുറത്ത് വന്നത് ആദ്യ ഘട്ടം മാത്രം, അന്വേഷണം നടക്കട്ടെ- സരിത

സോളാര്‍ കേസില്‍ ജുഡിഷ്യല്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പുറത്തു വന്നത് കേസിന്റെ ഒരു ഭാഗം മാത്രമാണെന്നും ഇനിയും അന്വേഷണം നടക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും സരിത പറയുന്നു.


തെറ്റുചെയ്തവരായാലും വെള്ളം കുടിക്കുമെന്നും തന്നെ കല്ലെറിഞ്ഞവര്‍ പരോക്ഷമായി അഴിമതിയേയും സ്ത്രീ പീഡനത്തേയും പിന്തുണയ്ക്കുകയാണെന്നും സരിത പറഞ്ഞു.


എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് അന്വേഷിച്ചാല്‍ പൂര്‍ണസഹകരണം നല്‍കുമെന്നും സരിത പറഞ്ഞു. താന്‍ ജയിലില്‍ വെച്ച് എഴുതിയ കത്ത് ലൈംഗിക പീഡനത്തിനും ബലാല്‍ സംഗത്തിനുമുള്ള തെളിവായി ജൂഡിഷ്യല്‍ കമ്മീഷന്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും സരിത പറഞ്ഞു.


ലൈംഗിക ബന്ധം ഉഭയകക്ഷിസമ്മത പ്രകാരമാമെന്ന് പറയുന്നവര്‍ തന്നെ പോലുള്ള ഒരു സ്ത്രീ സംരംഭകയെ സാഹചര്യം മുതലെടുത്ത് ചൂഷണം ചെയ്തവര്‍ തന്റെ കമ്പനിയെ അനര്‍ട്ടിന്റെ ലിസ്റ്റില്‍ പെടുത്താമെന്ന് പ്രലോഭിച്ചാണ് ലൈംഗിക ബന്ധത്തിലേക്ക് വലിച്ചിഴച്ചത് എന്നത് മറക്കരുത്. അന്ന് തനിക്ക് ഇതു പുറത്തു പറയാന്‍ കഴിയാത്ത നിലയിലായിരുന്നു.


ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും തന്നെ ഈ അവസരം മുതലെടുത്ത് ലൈംഗികമായി ചൂഷണം ചെയ്തത് ബലാല്‍സംഗം തന്നെയാണെന്ന് മുന്‍ സുപ്രീം കോടതി വിധികള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും സരിത പറഞ്ഞു.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ