General News

ഉമ്മന്‍ ചാണ്ടിയും കൂട്ടരും സരിതയെ ലൈംഗികമായി ഉപയോഗിച്ചു-കമ്മീഷന്‍

Thu, Nov 09, 2017

Arabianewspaper 3183
ഉമ്മന്‍ ചാണ്ടിയും കൂട്ടരും സരിതയെ ലൈംഗികമായി ഉപയോഗിച്ചു-കമ്മീഷന്‍

മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്., റവന്യു മന്ത്രി അടുര്‍ പ്രകാശ് എന്നിവര്‍ ഉള്‍പ്പടെ പതിനാറാളേം പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചുുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മകളെ പോലെ കാണേണ്ടവരാണ് സരിതയെ പീഡിപ്പിച്ചതെന്നും കമ്മീഷന്‍ പറയുന്നു.


നിയമവിരുദ്ധമായ പാരിതോഷികമായി ലൈംഗിക സംതൃപ്തി നേടല്‍ എന്നാണ് ഇതിനെ കമ്മീഷന്‍ വിശേഷിപ്പിച്ചത്. റിട്ട ജസ്റ്റീസ് ശിവരാജന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ അന്വേഷണത്തിനാണ് സര്‍ക്കാര്‍ നീക്കം.


സരിതയുടെ ആരോപണങ്ങള്‍ സാധൂുകരിക്കാന്‍ ഇവരും ആരോപണ വിധേയരായവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ കമ്മീഷന്‍ മുഖവിലയ്ക്ക് എടുത്തു.


സാക്ഷി മൊഴികളും മുഖ്യമന്ത്രിയുടെ മേലുള്ള ആരോപണത്തെ ശരിവെയ്ക്കുന്നു. ഉമ്മന്‍ ചാണ്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറിലില്ലെങ്കിലും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ടെലിഫോണ്‍ ഉപയോഗിച്ചാണ് സരിതയെ പലകുറി ബ7ന്ദപ്പെട്ടെതെന്ന് കമ്മീഷന്‍ പറയുന്നു.


മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മറ്റു മന്ത്രിമാരെ ഉമ്മന്‍ ചാണ്ടി ആശയ വിനിമയം നടത്തിയിരുന്നത് ഇവരുടെ ഫോണിലൂടെയായിരുന്നുവെന്നതിനാല്‍ സരിതയുടെ ആരോപണവും തള്ളിക്കളയാനാവില്ലെന്നും കമ്മീഷന്‍ പറയുന്നു.


സരിതയെ മുന്‍ പരിചയമില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ മൊഴികള്‍ കമ്മീഷന്‍ തള്ളി. കടപ്ലാമറ്റത്ത് നടന്ന പരിപാടിയില്‍ സരിതയും മുഖ്യമന്ത്രിയും ഒരുമിച്ച് സംസാരിക്കുന്ന ചിത്രവും കോടിമതയില്‍ നടന്ന പരിപാടിയില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമദ് നടത്തിയ പ്രസംഗത്തില്‍ സരിതയെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണെന്ന് പറയുന്ന വീഡിയോ ഭാഗം കമ്മീഷന് മുന്നില്‍ എത്തിയിരുന്നു. സരിത നായരും വേദിയില്‍ ഇരിക്കെ സരിത ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയാണ് ആര്യാടന്‍ മുഹമഗ് ഇത് പറയുന്നത്.


ഇതെല്ലാം പരിഗണിച്ചാണ് സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയേയും മറ്റുള്ളവരേയും കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. രിപ്പോര്‍ട്ടിന്റെ 117 ാം പേജിലാണ് സരിതയുടെ ലൈംഗിക ആരോപണങ്ങള്‍ പരാമര്‍ശിക്കുന്നത്.


2011 മുതല്‍ സരിതയെ ഉമ്മന്‍ ചാണ്ടിക്ക് അറിയാമെന്നും ഉമ്മന്‍ ചാണ്ടിയും മറ്റുള്ളവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി തന്നെക്കൊണ്ട് ലൈംഗിക വൈകൃതങ്ങള്‍ ചെയ്യിപ്പിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ മൊഴിയായി ചേര്‍ത്തിട്ടുണ്ട്.
റവന്യു മന്ത്രിയായിരുന്ന അടുര്‍ പ്രകാശ് ബംഗലൂരില്‍ ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഹൈബി ഈഡന്‍ എംഎല്‍എ എറണാകുളത്തു വെച്ചും തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ചും പീഡിപ്പിച്ചു. ഡെല്‍ഹിയില്‍ വെച്ച് കേന്ദ്ര മന്ത്രി കെസി വേണുഗോപാല്‍ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണിയും ഡെല്‍ഹിയില്‍ വെച്ചാണ് പീഡിപ്പിച്ചത്. കേന്ദ്ര സഹമന്ത്രി പളനി മാണിക്യുവും ലൈംഗികമായി പീഡിപ്പിച്ചു.


മന്ത്രിയായിരുന്ന എപി അനില്‍കുമാറും ലൈംഗികമായി പീഡിപ്പിച്ചു, പിസി വിഷ്ണു നാഥ് ടെലിഫോണില്‍ വിളിക്കുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. തുടങ്ങി വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ