General News

സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ : ഉമ്മന്‍ചാണ്ടി കുറ്റക്കാരന്‍

Thu, Nov 09, 2017

Arabianewspaper 3024
സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ : ഉമ്മന്‍ചാണ്ടി  കുറ്റക്കാരന്‍

യുഡിഎഫ് സര്‍ക്കാരിനും മുുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും സൂര്യാഘാതമേല്‍പ്പിച്ച് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും കുറ്റക്കാരനാണെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് വിജിലന്‍സ് ചുമതലയുണ്ടായിരുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയേയും മറ്റുള്ളവരേയും പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ക്രിമിനല്‍ കുറ്റത്തില്‍ രക്ഷികതക്കാന്‍ സഹായിച്ചുവെന്ന് കമ്മീഷന്‍ കണ്ടെത്തി.


എന്നാവ്# തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ ആരോപണത്തിന് സാധൂകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇത് അന്വേഷിക്കണമെന്നും കമ്മീഷന്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പേഴ്‌സ്ഷ്ണല്‍ സ്റ്റാഫുകളും കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്.


മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട 16 പേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നുള്ള കത്തും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയായും കണക്കാക്കാമെന്ന് സോളാര്‍ കമ്മീഷന്‍ നാലു വോള്യങ്ങളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.


ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ടെന്നതും കൂടുതല്‍ തെളിവുകള്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ശേഷം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കുകയായിരുന്നു.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ