General News

300 സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാനിട്ടറി നാപ്കിന്‍ സൗജന്യമായി നല്‍കും

Wed, Nov 08, 2017

Arabianewspaper 4792
300 സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാനിട്ടറി നാപ്കിന്‍ സൗജന്യമായി നല്‍കും

വ്യക്തിശുചിത്വ വിഷയത്തില്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം വീണ്ടും മാറുന്നു. സംസ്ഥാനത്തെ മുന്നൂറോളം ഗേള്‍സ് സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡുകള്‍ നല്‍കുന്ന പദ്ധതിക്ക് കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്നു.


മുഖ്യമന്ത്രി പിണറായി വിജയന്‍ ഷീ പാഡ് എന്ന പദ്ധതിക്ക് ഔദ്യോികമായി തുടക്കം കുറിക്കും.


സ്‌കൂളുകളില്‍ സാനിട്ടറി നാപ്കിന്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്റ്റോര്‍ റൂമും ഇപയോഗിച്ച നാപ്കിനുകള്‍ നശിപ്പിക്കാന്‍ ഇന്‍സിനേറ്ററുകളും നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇതേ സ്‌കൂളിലെ അദ്ധ്യാപികമാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. രണ്ട് വര്‍ഷം മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇത് മുന്നൂറു സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്.


ആര്‍ത്തവകാല ശുചിത്വം എല്ലാ പെണ്‍കുട്ടികളുടേയും അവകാശമാണെന്നും ആത്മവിശ്വാസത്തിന്റെ പുതു ജീവിതം ഏകാന്‍ സര്‍ക്കാരിന്റെ ഈ പദ്ധതി സഹായിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. മുപ്പതു കോടിയുടെ പദ്ധതി പ്രാദേശിക തലത്തില്‍ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

Tags : sanitary 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ