General News

രാജസ്ഥാനില്‍ പത്രിക സമര്‍പ്പിച്ച കണ്ണന്താനത്തിന് ബിജെപി എംഎല്‍എയുടെ പരിഹാസം

Wed, Nov 08, 2017

Arabianewspaper 5542
രാജസ്ഥാനില്‍ പത്രിക സമര്‍പ്പിച്ച കണ്ണന്താനത്തിന് ബിജെപി എംഎല്‍എയുടെ പരിഹാസം

രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ച ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് ബിജെപി എംഎല്‍എയുടെ പരിഹാസം.


രാജസ്ഥാനില്‍ നിന്ന് മത്സരിക്കാന്‍ പുറം നാട്ടുകാര്‍ വരേണ്ടെന്നും സ്വന്തം നാട്ടില്‍ നിന്നാല്‍ പഞ്ചായത്ത് അംഗമായി വിജയിക്കാന്‍ കെല്പില്ലാത്തവരാണ് ഇവരെന്നും ബിജെപി എംഎല്‍എ ഘനശ്യാം തിവാരി പരിഹസിച്ചു.


വെങ്കയ്യ നായിഡു നേരത്തെ രാജിവെച്ച ഒഴിവിലാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെ രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ പ്രാദേശിക നേതാക്കള്‍ എതിര്‍ക്കുകയായിരുന്നു.


അതേസമയം, ഘനശ്യാം തിവാരി വിമത നേതാവാണെന്നും ബിജെപിയേയും സര്‍ക്കാരിനേയും പതിവായി വിമര്‍ശിക്കുന്ന വ്യക്തിയാണെന്നും ഇത് കാര്യമാക്കാറില്ലെന്നും രാജസ്ഥാന്‍ ബിജെപി നേതാക്കള്‍ പറയുന്നു.


നോട്ടു നിരോധനം ഉള്‍പ്പെട ബിജെപിയുടെ നയങ്ങളെ ഇതിനു മുമ്പും പരിഹസിച്ച് വാര്‍ത്തകളില്‍ ഇടം തേടുന്ന തിവാരിയെ ബിജെപി നടപടി സ്വീകരിക്കാത്തത് ബ്രാഹ്മിന്‍ വോട്ടുബാങ്കു കണ്ടിട്ടാണെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പതിവായി കേന്ര സര്‍ക്കാരിനേയും മോഡിയേയും വിമര്‍ശിക്കുന്ന ശത്രുഘ്‌നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ തുടങ്ങിയവരുടെ കാര്യത്തിലും പാര്‍ട്ടി സമാനമായ നയമാണ് കൈക്കോള്ളുന്നതെന്നും ഇവര് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ