General News

ദേശീയ വനിതാകമ്മീഷന്റെ സന്ദര്‍ശനത്തില്‍ ദുരൂഹത- സൈനബ

Wed, Nov 08, 2017

Arabianewspaper 4749
ദേശീയ വനിതാകമ്മീഷന്റെ സന്ദര്‍ശനത്തില്‍ ദുരൂഹത- സൈനബ

ദേശീയ വനിതാ കമ്മീഷന്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം അദ്ധ്യക്ഷ എ എസ് സൈനബ.


മതംമാറി വിവാഹം കഴിച്ചെന്ന കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രക്ഷിതാക്കളൊടൊത്ത് കഴിയുന്ന ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തി കണ്ടതില്‍ ദുരുഹതയുണ്ട്.


ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും സൈനബ പറഞ്ഞു. ഹാദിയയെ പീഡിപ്പിക്കുന്നില്ലെന്നും അവള്‍ സന്തോഷവതിയാണെന്നുമുള്ള ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവനയില്‍ സംശയമുണ്ടെന്നും സൈനബ പറഞ്ഞു.


ഹാദിയ സത്യസരണിയില്‍ എത്തിയതിനെ കുറിച്ചും ഇവിടെ കഴിഞ്ഞതിനെ കുറച്ചുമുള്ള കാര്യങ്ങളാണ് എന്‍ഐഎ ചോദിച്ചറിഞ്ഞത്. കേരള പോലീസ് തന്നെ രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു.


ഇന്ത്യ ടുഡെ ഒളിക്യാമറ ഓപറേഷനിലൂടെ സത്യ സരണിയെ കുറിച്ചും മതപരിവര്‍ത്തനം നടത്തിയതിനെ കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ ചോദ്ച്ചറിയാന്‍ എന്‍ഐഎ സമീപിച്ചിട്ടില്ലെന്നും സൈനബ പറഞ്ഞു.


ഹാദിയ മതപരിവര്‍ത്തനം നടത്തിയ ശേഷാമണ് സത്യ സരണിയില്‍ എത്തിയതെന്നും സൈനബ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ