General News

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

Wed, Nov 08, 2017

Arabianewspaper 5399
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനവും ഇതിന്റെ ഭാഗമായി നടക്കുന്ന മനുഷ്യക്കടത്തും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു.


തനിക്ക് ലഭിച്ച 11 പരാതികളും രേഖാ ശര്‍മ ഡിജിപിക്ക് നല്‍കി. ഗൗരവപരമായ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും ഡിജിപി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതായും രേഖാ ശര്‍മ പറഞ്ഞു. റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കുമെന്നും രേഖാ ശര്‍മ അറിയിച്ചു.


തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ ഫാത്തിമ എന്ന പെണ്‍കുട്ടിയെക്കുറിച്ചള്ള പരാതിയുമായി നിമിഷയുടെ മാതാവ് ബിന്ദു വനിതാ കമ്മീഷനെ കാണാനെത്തി. ഇവരില്‍ നിന്നും മൊഴി എടുത്തു.


അതേസമയം, കേരളത്തില്‍ നിര്‍ബന്ധ മതപരിവര്‍ത്തനമില്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ നിലപാട് കേലസം രാഷ്ട്രീയപരമായ നിലപാടു മാത്രമാണെന്നും രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് ആവര്‍ത്തിക്കേണ്ടതായി വരുമെന്നും രേഖാ ശര്‍മ പറഞ്ഞു. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തന സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം നേതാവ് സൈനബയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒട്ടക പക്ഷിയെ പോലെ മണ്ണില്‍ തലപൂഴ്ത്തി ഇരിക്കുകയാണെന്നും രേഖാ ശര്‍മ പറഞ്ഞു .


 

Tags : NCW 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ