General News

സോളാര്‍ കേസ് ; ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന് നിയമോപദേശം, കേസ് എടുക്കല്‍ വൈകുമെന്ന് സൂചന

Wed, Nov 08, 2017

Arabianewspaper 5389
സോളാര്‍ കേസ് ;  ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന് നിയമോപദേശം

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ വെയ്ക്കാനിരിക്കെ മുഖ്യപ്രതി സരിതാ നായര്‍ തന്നെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കി എന്ന ആരോപണം ഉന്നയിച്ചത് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം നേടിയതിന്റെ റിപ്പോര്‍ട്ട് പുറത്ത്.


ലൈംഗിക ആരോപണത്തിന്റെ പേരില്‍ കേസ് എടുത്താല്‍ ഇത് ഉഭയകക്ഷി സമ്മതപ്രകാരമുള്ളതാണെന്ന് വ്യാഖാനിക്കാമെന്ന് റിട്ട സുപ്രീം കോടതി ജസ്റ്റീസ് അരിജിത് പസായത് സര്‍ക്കാരിന് നിയമോപദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍. ലൈംഗികമായി ചൂഷണം ചെയ്തത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ പെടുമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം അരിജിത് പസായത് ശരിവെച്ചു.


ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സൂക്ഷ്മതയോടെ നടപടികള്‍ എടുക്കണമെന്നും എഫ്‌ഐആര്‍ റദ്ദാക്കപ്പെടാനും മറ്റും സാധ്യതയുണ്ടെന്നും നിയമോപദേശം നല്‍കിയെന്നാണ് സൂചന.


തിടുക്കത്തില്‍ കേസ് എടുക്കേണ്ടെന്ന ഉപദേശമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. സരിതയുടെ കത്തില്‍ പരമാര്‍ശമുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ സാധ്യതയുള്ളു.


സര്‍ക്കാര്‍ നിലപാടുകള്‍ മയപ്പെട്ടത് കോണ്‍ഗ്രസിനും നേതാക്കള്‍ക്കും ആശ്വാസം പകരുന്നതാണ്. ഉമ്മന ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സരിത മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ #ഡിജിപി ഇതുവരെ കേസ് എടുക്കകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ലൈംഗിക പീഡനം നടന്നുവെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെമന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ