General News

ക്ഷേത്രം ഏറ്റെടുത്തതിനെതിരെ ഹര്‍ത്താല്‍

Wed, Nov 08, 2017

Arabianewspaper 4800
ക്ഷേത്രം ഏറ്റെടുത്തതിനെതിരെ ഹര്‍ത്താല്‍

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് കയ്യേറിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യ വേദി തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഭാഗികം.


ഹര്‍ത്താലിന് ബിജെപിയും ആര്‍എസ്എസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ഏകാദശി ആഘോഷം നടക്കുന്നതിനാല്‍ ക്ഷേത്ര നടയിലെ കടകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


പൂലര്‍ച്ചെ നാലുമണിക്ക് രഹസ്യമായി എത്തി ക്ഷേത്രം പിടിച്ചെടുത്തത് മതേതര സര്‍ക്കാരിനു ചേര്‍ന്നതാണോ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചോദിക്കുന്നു.


ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നത് നുണയാണെന്നും സ്വകാര്യ ക്ഷേത്രത്തിലെ ജീവനക്കാര്‍ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍, ക്ഷേത്രം പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് പിടിച്ചെടുക്കുകയായിരുന്നുവെന്നും ഹിന്ദു ഐക്യ വേദി പറയുന്നു.


വിശ്വാസികളും നാട്ടുകാരും നല്ല രീതിയില്‍ നടത്തുന്ന ക്ഷേത്രം ദേവസ്വം ബോര്‍ഡ് കയ്യേറിയത് സ്വത്തും പണവും കണ്ടിട്ടാണെന്ന് കുമ്മനം ആരോപിച്ചു. ദേവസ്വത്തിന്റെ കൈവശമുള്ള പല ക്ഷേത്രങ്ങളും കെടുകാര്യസ്ഥത മൂലം ശിഥിലമാകുന്ന അവസ്ഥയിലാണ്. ഭരണഘടനയുടെ 26 ാം ആര്‍ട്ടിക്കിളിന്റെ ലംഘനവും ഹിന്ദു വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കുമ്മനം പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ