General News

യാത്രക്കാരനെ കയ്യേറ്റം ചെയ്ത ജീവനക്കാരെ ഇന്‍ഡിഗോ പിരിച്ചു വിട്ടു, വീഡിയോ എടുത്ത ജീവനക്കാരന്റേയും ജോലി പോയി

Wed, Nov 08, 2017

Arabianewspaper 5843
യാത്രക്കാരനെ കയ്യേറ്റം ചെയ്ത ജീവനക്കാരെ ഇന്‍ഡിഗോ പിരിച്ചു വിട്ടു

വിമാനമിറങ്ങി വന്ന യാത്രക്കാരനെ ടര്‍മാക്കില്‍ വെച്ച കയ്യേറ്റം ചെയ്ത ജീവനക്കാരെ ഇന്‍ഡിഗോ പിരിച്ചു വിട്ടു. ചെന്നൈയില്‍ നിന്നും ഡെല്‍ഹിയില്‍ എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനും എഞ്ചീനിയറുമായ 54 കാരന്‍ രാജീവ് കത്യാലിനെ ടര്‍മാക്കില്‍ വെച്ച് കയ്യേറ്റം ചെയ്ത രണ്ടു ഗ്രൗണ്ട് സ്റ്റാഫുകളെയാണ് ഇന്‍ഡിഗോ പിരിച്ചു വിട്ടത്. വിമാനം ഇറങ്ങി ടെര്‍മിനലിലേക്ക് പോകാന്‍ ബസ് കാത്തു നിന്ന രാജീവ് കത്യാലിനെ ഇവര്‍ തടയുകയായിരുന്നു. ബസില്‍ ആളു നിറഞ്ഞെന്നും അടുത്ത ബസ് അഞ്ചു മിനിട്ട് കഴിഞ്ഞ വരുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഡെല്‍ഹിയിലെ 38 ഡിഗ്രി ചൂടില്‍ തനിക്ക് വെയില്‍ കൊണ്ട് നില്‍ക്കാനാവില്ലെന്നും താനും ഭാര്യയും ഈ ബസില്‍ പോകുമെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍, ഗ്രൗണ്ട് സ്റ്റാഫ് ഇവരെ തടഞ്ഞു. ബസില്‍ കയറാന്‍ ശ്രമിച്ച രാജിവ് കത്യാലിനെ ഗ്രൗണ്ട് സ്റ്റാഫിലൊരാള്‍ പിന്നില്‍ നിന്നും കയറി പിടിക്കുകയായണ് ഉണ്ടായത്. ബലം പ്രയോഗിച്ച് തന്നെ മാറ്റിയതിനെതിരെ രാജീവ് കത്യാല്‍ ചോദ്യം ചെയ്യുകുയം മറ്റൊരു സ്റ്റാഫിനെ കോളറില്‍ പിടിക്കുകുയം ചെയ്തു. ഇതൊടെ ആദ്യം പിടിച്ചു മാറ്റിയ ആള്‍ രാജീവ് കത്യാലിനെ നിലത്തേക്ക് മറിച്ചിടുകയാണ് ഉണ്ടായത്. വീഴ്ചയില്‍ രണ്ടാമത്തെ സ്റ്റാഫും വീണു. നിലത്തു കിടന്ന് ഇരുവരും ഉരുട്ടിപ്പിടിത്തവും ഉണ്ടായി. ഈ സംഭവം മൂന്നാമത്തെ സ്റ്റാഫ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഒരു മാസം മുമ്പ് നടന്ന സംഭവം ഇന്നലെയാണ് പുറത്തായത്. ഇതോടെ യാത്രക്കരാനോട് ഇന്‍ഡിഗോ മാപ്പു പറഞ്ഞു. സംഭവം വ്യേമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടു. സംഭവത്തെ കുറിച്ച് വിശദീകരണവും റിപ്പോര്‍ട്ടും മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പുറത്തു വിട്ടതിന് ജീവനക്കാരനെ പിരിച്ചുവിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags : Indigo 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ