General News
പ്രദ്യുമ്നനെ കൊലപ്പെടുത്തിയത് സീനിയര്‍ വിദ്യാര്‍ത്ഥിയെന്ന് സിബിഐ
Wed, Nov 08, 2017


ഗുരുഗ്രാമിലെ റയന്‍ സ്കൂള്‍ വിദ്യാര്‍്തഥി ഏഴു വയസുകാരന് പ്രദ്യുമ്നനെ കൊലപ്പെടുത്തിയത് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് സിബിഐ കണ്ടെത്തി. പരീക്ഷയ്ക്ക് തയ്യാറെടുക്കാത്തതിനാല്‍ ഇത് മാറ്റിവെയ്ക്കാന്‍ ഏന്താണ് മാര്‍ഗമെന്ന് ഇയാള്‍ കൂട്ടുകാരോട് അന്വേഷിച്ചിരുന്നു. ഈ കുട്ടിയുടെ കൈയില്‍ കത്തി കണ്ടിരുന്നതായും മറ്റു വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു.
സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളുമാണ് സംഭവത്തില്‍ അവിശ്വസനീയ ട്വിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ, സ്കൂളിലെ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തുവെങ്കിലും പ്രദ്യുമ്നന്റെ രക്ഷിതാക്കള്‍ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലാപാടിലായിരുന്നു.
തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സ്കുളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രദ്യുമ്നനെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാളാണ് മറ്റു ടീച്ചര്‍മാരെ വിവരം അറിയിച്ചത്.
സ്കൂളിലെ ടോയ്ലറ്റില് വെച്ചാണ് പ്രദ്യ്മനന് കുത്തേറ്റത്. ഈ സമയം പ്രദ്യുമനനെ കൂടാതെ ഈ കുട്ടിയും ശുചിമുറിയിലേക്ക് കയറി പോകുന്നത് സിസിടിവിയില്‍ ഉണ്ട്. സ്കൂള്‍ ബസ് കണ്ടക്ടറും ഇവിടേക്ക് കയറി വരുന്നതായും ദൃശ്യങ്ങളില്‍ ഉണ്ട്.
പരീക്ഷ മാറ്റിവെയ്ക്കാന്‍ സ്കൂളില്‍ ചെറിയ പ്രശ്നമുണ്ടാക്കുകയയിരുന്നു ലക്ഷ്യമെന്നും കുട്ടിയെ കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും ഇയാള്‍ സിബിഐയോട് പറഞ്ഞു.
എന്നാല്‍, തന്റെ മകന് ഇത്തരമൊരു കൃത്യം ചെയ്യില്ലെന്ന് അറസ്റ്റിലായ കുട്ടിയുടെ പിതാവ് പറയുന്നു. നാലു വട്ടം തന്റെ മകനെ സിബിഐ ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ രാത്രി തന്നെ സിബിഐ ഓഫിസില്‍ വിളിച്ചു വരുത്തി മകന്റെ കുറ്റസമ്മത മൊഴിയില്‍ ഒപ്പുവെയ്ക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇയാളുടെ പിതാവ് പറയുന്നു.
റയാന് സ്ക്ൂള്‍ മാനേജ് മെന്റ് വിഷയത്തില്‍ ഇടപ്പെട്ടതായും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്താന്‍ സ്കൂള്‍ ബസ് കണ്ടക്ടറുടെ മേല്‍ കുറ്റം ചാര്ത്തുകയുമായിരുന്നുവെന്ന് സിബിഐ പറയുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ലംബോര്ഗനിയും പൃഥ്വിരാജും
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- കളി കാര്യമായി -ഇന്ദ്രന്‍സ്
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment