General News

ഹൈക്കോടതിയില്‍ ഹര്‍ജികള്‍ വരുന്നത് സോളാറില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ -കോടിയേരി

Wed, Nov 08, 2017

Arabianewspaper 5328
ഹൈക്കോടതിയില്‍ ഹര്‍ജികള്‍ വരുന്നത് സോളാറില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ -കോടിയേരി

ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്കെതിരെ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയതിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.


സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച നിയമസഭ ചേരാനിരിക്കെയാണ് ഇതെന്നത് ഹര്‍ജിയുടെ പിന്നിലെ ഗൂഡാലോചന വെളിപ്പെടുത്തുന്നു.


നാളെ നിയമസഭാ സമ്മേളനം ചേരുമ്പോള്‍ പ്രതിപക്ഷം തോമസ് ചാണ്ടി വിഷയം എടുത്തിടുമെന്നും സോളാര്‍ റിപ്പോര്‍ട്ട് മുങ്ങിപ്പോകുമെന്നും സര്‍ക്കാരും പാര്‍ട്ടിയും ആശങ്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


തോമസ് ചാണ്ടി വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതും ഹൈക്കോടതിയുടെ വിമര്‍ശനവും സര്‍ക്കാരിനെ ആക്രമിക്കാനുള്ള വടിയാക്കി പ്രതിപക്ഷം ഉപയോഗിക്കുമെന്ന് ഉറപ്പായി.


പടയൊരുക്കം ജാഥ നിര്‍ത്തിവെച്ചാണ് പ്രതിപക്ഷ നേതാവും എംഎല്‍എമാരും നാളെ നിയമസഭയില്‍ എത്തുക. തോമസ് ചാണ്ടിയെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിതനായ മുഖ്യമന്ത്രി പ്രതിപക്ഷത്തെ കൂട്ടത്തോടെ അടിക്കാനുള്ള അവസരം കളഞ്ഞു കുളിച്ചെന്നാണ് ഘടക കക്ഷിയായ സിപിഐ കരുതുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ