General News

മന്ത്രിക്ക് എന്തിന് പ്രത്യേക പരിഗണന, സര്‍ക്കാരിനെതിരെ ഹൈക്കോടതി

Wed, Nov 08, 2017

Arabianewspaper 1981
മന്ത്രിക്ക് എന്തിന് പ്രത്യേക പരിഗണന, സര്‍ക്കാരിനെതിരെ ഹൈക്കോടതി

മന്ത്രി തോമസ് ചാണ്ടിയുടെ ഭുമികയ്യേറ്റ വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കളക്ടറുടെ റിപ്പോര്‍്ട്ടില്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടുന്ന സര്‍ക്കാരിന്റെ നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്.


മന്ത്രിക്ക് പ്രത്യേക പരിഗണന എന്തിനാണെന്നും സാധാരണക്കാരന്‍ ഭൂമി കയ്യേറിയാല്‍ ഇതെ ആനൂകൂല്യം ലഭിക്കുമോ എന്നും ഹൈക്കോടതി ചോദിച്ചു.


പാവപ്പെട്ടവന്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഒഴിപ്പിക്കുകയല്ലെ പതിവെന്നും ഇവിടെ എന്താണ് സര്‍ക്കാര്‍ മയപ്പെട്ടതെന്നും പ്രത്യേക പരിഗണന ഇക്കാര്യത്തില്‍ മന്ത്രിക്ക് ഉണ്ടോ എന്നും കോടതി ചോദിച്ചു.


മാര്‍ത്താണ്ഡം കായല്‍ കയ്യേറിയ വിഷയം ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.


തോമസ് ചാണ്ടി വിഷയത്തില്‍ പ്രതിപക്ഷത്തു നിന്നും ഘടക കക്ഷികളില്‍ നിന്നും വിമര്‍ശനം കേള്‍ക്കേണ്ടി വന്ന മുഖ്യമന്ത്രിക്ക് ഇന്നലെ നടന്ന സിപിഎം പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വെച്ച് നിയമ മന്ത്രി കൂടിയായ എകെ ബാലന്റെ നിലപാടും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. നിയമ ലംഘനം നടന്നുവെന്ന് കളക്ടര്‍ റിപ്പോര്‍ട്ടു നല്‍കിയ സ്ഥിതിക്ക് പാര്‍ട്ടി അംഗമല്ലാത്തതും ഘടക കക്ഷി നേതാവുമായ ഒരാളെ എന്തിന് ചുമക്കണമെന്ന വാദമാണ് ബാലന്‍ ഉന്നയിച്ച്ത.് എന്നാല്‍, നിയമോപദേശം സര്‍ക്കാര്‍ തേടിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടിയോടെ തുടര്‍ചര്‍ച്ചകള്‍ക്ക് വിലങ്ങു തടിയിടുകായിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ