General News

വാഷിംഗ്ടണ്‍ പോസ്റ്റിലെ ലേഖനം-മുഖ്യമന്ത്രിക്ക് അതൃപ്തി

Wed, Nov 08, 2017

Arabianewspaper 2069
വാഷിംഗ്ടണ്‍ പോസ്റ്റിലെ ലേഖനം-മുഖ്യമന്ത്രിക്ക് അതൃപ്തി

വാഷിംഗ്ടണ്‍ പോസ്റ്റില്‍ കേരളത്തേയും സിപിഎമ്മിനേയും കുറിച്ച് വന്ന ലേഖനം ധനകാര്യ മന്ത്രി തോമസ് ഐസ്‌കിനെ കേന്ദ്രീകരിച്ച് വന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി .


ലേഖകന്‍ തോമസ് ഐസ്‌കിനെ കേന്ദ്രീകരിച്ച് എഴുതിയ ലേഖനം മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നു പരാമര്‍ശിക്കുക കൂടി ചെയ്യാതെ പോയതാണ് അതൃപ്തിക്ക് കാരണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു


ഇത്തരത്തില്‍ മുന്നേട്ട് പോകാന്‍ കഴിയില്ലെന്നും എല്ലാവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ലേഖനം കമ്യൂണിസത്തെ മഹത്വവത്കരിക്കുന്നുണ്ടോ എന്ന് മനസിലാക്കിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.


ഐസ്‌കിനൊപ്പം സഞ്ചരിച്ച് ലേഖകന്‍ തയ്യാറാക്കിയ വാര്‍ത്തയില്‍ ലോകത്ത് കമ്യൂണിസ്റ്റു കാരന്‍ സ്വപ്‌നം കാണാന്‍ അവശേഷിക്കുന്ന ഏതാനും തുരുത്തുകളിലൊന്നായാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്.


പിണറായി എന്ന ഗ്രാമത്തെപ്പറ്റിയും അവിടെ കമ്യൂണിസ്റ്റുകാര്‍ ആദ്യമായി യോഗം ചേര്‍ന്നതിനെയും കുറിച്ച് പരമാര്‍ശിക്കുന്നുണ്ടെങ്കിലും ലേഖനത്തില്‍ പിണറായി വിജയനെന്ന ഇടതു മുഖ്യമന്ത്രിയെ കുറിച്ച് യാതൊന്നും പരാമര്‍ശിക്കുന്നില്ല.


അതേസമയം, വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഗ്രഗ് ജാഫി എഴുതിയ ലേഖനത്തിന് തന്നെ എന്തിന് കുറ്റപ്പെടുത്തുന്നു എന്ന് തോമസ് ഐസക് സിപിഎം പാര്‍ട്ടി സെക്രട്ടറിയേറ്റ് .യോഗത്തില്‍ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രി ബാലനും മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തു വന്ന സ്ഥിതിക്ക് മന്ത്രി സ്ഥാനം ഒഴിഞ്ഞ് തോമസ് ചാണ്ടി മാറി നില്‍ക്കണമെന്ന വാദമാണ് മന്ത്രി എ കെ ബാലന്‍ ഉന്നയിച്ചത്. എന്നാല്‍, സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് കുടുതല്‍ ചര്‍ച്ച വേണ്ടെന്ന കര്‍ശന നിലപാടാണ് പിണറായി സ്വീകരിച്ചത്.


അതേസമയം, ജനജാഗ്രത യാത്രയിലെ മിനികൂപ്പര്‍ വിവാദത്തില്‍ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കുറ്റപ്പെടുത്താനാവില്ലെന്നും പ്രാദേശിക നേതൃത്വത്തിന്റെ ജാഗ്രത കുറവാണ് ഇതിനു കാരണമെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റ് വിലയിരുത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ