General News

തോമസ് ചാണ്ടിയും പിണറായിയും ചര്‍ച്ച നടത്തി. രാജി ?

Wed, Nov 08, 2017

Arabianewspaper 2036
തോമസ് ചാണ്ടിയും പിണറായിയും ചര്‍ച്ച നടത്തി. രാജി ?

ഭുമി കയ്യേറ്റ കേസില്‍ കളക്ടറുടെ റിപ്പോര്‍ട്ടും ഹൈക്കോടതി പരാമര്‍ശങ്ങളും എതിരായതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു വരുത്തി അടിയന്തര ചര്‍ച്ച നടത്തി.


ക്യാബിനറ്റ് യോഗത്തില്‍ കൈക്കോള്ളേണ്ട നിലപാടും മറ്റും ചര്‍ച്ച ചെയ്തു. കളക്ടര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടുല നീക്കങ്ങള്‍ നടത്തിയത്.


തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് ഭുമി കയ്യേറിയതായും നിയമ ലംഘനം നടന്നതായും റിപ്പോര്‍്ട്ടിലുണ്ട്.


കളക്ടറുടെ റിപ്പോര്‍ട്ടില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയ സര്‍ക്കാര്‍ സോളര്‍ വിഷയം സഭയില്‍ അവതരിപ്പിച്ച ശേഷം തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.


സോളര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്കകുമ്പോള്‍ തോമസ് ചാണ്ടി വിഷയം പ്രതിപക്ഷം പ്രതിരോധച്ചട്ടയാക്കുമെന്നാണ് സര്‍ക്കാരിന് ഭയം. തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടുകയോ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുമെന്നാണ് സൂചന. വിഷയം തണുത്ത ശേഷം സാവകാശം ലഭിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.


ഘടക കക്ഷിയായ സിപിഐയുടെ സമ്മര്‍ദ്ദവും മുഖ്യമന്ത്രിയെ അലട്ടുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ