General News

യാത്രക്കാരനെ ജീവനക്കാരന്‍ കയ്യേറ്റം ചെയ്തു,. ഇന്‍ഡിഗോ മാപ്പു പറഞ്ഞു

Tue, Nov 07, 2017

Arabianewspaper 5182
യാത്രക്കാരനെ ജീവനക്കാരന്‍ കയ്യേറ്റം ചെയ്തു,. ഇന്‍ഡിഗോ മാപ്പു പറഞ്ഞു

യാത്രക്കാരനെ ജീവനക്കാരന്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍വേയ്‌സ് മാപ്പു പറഞ്ഞു ഡെല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിനാണ് ചെന്നൈയില്‍ നിന്നും ഡെല്‍ഹിക്കു വ്‌നന യാത്രക്കാരന്‍ രാജീവ് കത്യാലിനെ ഇന്‍ഡിഗോയുടെ ഗൗണ്ട് സ്റ്റാഫ് കയ്യേറ്റം ചെയ്തത്.


ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട യാത്രക്കാരനെ ഗ്രൗണ്ട് സ്റ്റാഫ് കായികമായി നേരിടുകയായിരുന്നു. വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാരനെ ഇന്‍ഡിഗോയുടെ ബസില്‍ കയറ്റിയില്ല. യാത്രക്കാരന്‍ ബലമായി കയറാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ നിലത്ത് തള്ളിയിടുകായയിരുന്നു. മറ്റൊരു യാത്രക്കാരന്‍ സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി.


ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോ യാത്രക്കാരനോട് മാപ്പു ചോഗിച്ചു.55 കാരനായ എഞ്ചിനീയറിനണ് ഗ്രൗണ്ട് സ്റ്റാഫ് കയ്യേറ്റം ചെയ്തത്. 37 ഡിഗ്രി ചൂടില്‍ ടര്‍മാക്കില്‍ നില്‍ക്കാന്‍ തനിക്കാവില്ലെന്ന് എഞ്ചിനയര്‍ പറഞ്ഞു. എന്നാല്‍, അടുത്ത ബസ് വരാന്‍ അഞ്ചു മിനിട്ട് താമസമുണ്ടെന്ന് ഗ്രൗണ്ട് സ്റ്റാഫ് പരഞ്ഞു. എന്നാല്‍, യാത്രക്കാരെ ടര്‍മാക്കില്‍ നിന്നും വിമാനമിറങ്ങിയ ഉടനെ അവിടെ നിന്നും നീക്കം ചെയ്യേണ്ടതായിരുന്നുവെന്നും എന്നാല്‍, ആവശ്യത്തിന് ബസ് എത്തിക്കാതിരുന്നതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും ജീവനക്കാര്‍ പരുക്കനായി യാത്രക്കാരോട് പെരുമാറുന്നതും വര്‍ദ്ധിച്ച് വരികയാണെന്നും അടുത്തിടെ ബാഡമിന്റണ്‍ താരം പി വി സിന്ധുവിന് നേരിട്ട അപമാനവും ചൂണ്ടിക്കാട്ടുന്നു. 


#WATCH: IndiGo staff manhandle a passenger at Delhi's Indira Gandhi International Airport (Note: Strong language) pic.twitter.com/v2ola0YzqC


Tags : Indigo 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ