General News

ജിഎസ്ടിയും നോട്ടു നിരോധനവും വ്യാപാരികളുടെ നട്ടെല്ല് തകര്‍ത്തു -മന്‍മോഹന്‍ സിംഗ്

Tue, Nov 07, 2017

Arabianewspaper 5045
ജിഎസ്ടിയും നോട്ടു നിരോധനവും വ്യാപാരികളുടെ നട്ടെല്ല് തകര്‍ത്തു -മന്‍മോഹന്‍ സിംഗ്

രാജ്യത്ത് ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പിലാക്കിയതോടെ രാജ്യത്തെ ചെറുകിട കച്ചവടക്കാരുടെ നട്ടെല്ല് തകര്‍ത്തുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പങ്കെടുക്കവെയാണ് മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനം.


വ്യാപാര സമൂഹത്തിനെതിരെ ഉണ്ടായ ഇരട്ട പ്രഹരമാണ് ഇതു മൂലം ഉണ്ടായത്. .നരേന്ദ്രമോഡിയുടെ ദുരന്തപൂര്‍ണമായ നയമാണ് ഇതിനു കാരണം. അലംഭാവത്തേടെ നടപ്പിലാക്കിയ ചുവടുവെയ്പ്പാണ് നോട്ടു നിരോധനം. ഇതിന്റെ പ്രഖ്യാപിത ലക്ഷ്യമൊന്നും നേടിയെടുത്തിട്ടി്ല്ല. പാര്‍ലമെന്റില്‍ താന്‍ പറഞ്ഞതു പോലെ നോട്ടു നിരോധനം സംഘടിത കൊള്ളയാണെന്ന് ആവര്‍ത്തിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.


പ്രചാരത്തിലുള്ള 85 ശതമാനം നോട്ടുകള്‍ പിന്‍വലിച്ച ഉദാഹരണം കാണിക്കാന്‍ ലോകത്ത് ഒരു രാജ്യവുമില്ല. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ താന്‍ ഞെട്ടി്‌പ്പോയെന്ന് മന്‍ മോഹന്‍ സിംഗ് പറഞ്ഞു.


ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരുന്ന മോഡിയുടെ പദ്ധതി പൊങ്ങച്ചമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. അതേസമയം, നോട്ട് നിരോധനം പോലുള്ള ധാര്‍മികവും മൂല്യബോധവുമുള്ള സാമ്പത്തിക നടപടിയെ കൊള്ളയാണെന്ന് വിശേഷിപ്പിക്കുന്ന മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.


 

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ