General News

രാജസ്ഥാനില്‍ മതം മാറിയ പെണ്‍കുട്ടിയെ കോടതി ഭര്‍ത്താവിനൊപ്പം അയച്ചു

Tue, Nov 07, 2017

Arabianewspaper 5081
രാജസ്ഥാനില്‍ മതം മാറിയ പെണ്‍കുട്ടിയെ കോടതി  ഭര്‍ത്താവിനൊപ്പം അയച്ചു

രാജസ്ഥാനില്‍ മതം മാറി ഇസ്ലാമായ പെണ്‍കുട്ടിയെ കോടതി ഭര്‍ത്താവിനൊപ്പം അയച്ചു. മകളെ മുഹമദ് ഫയാസ് എന്നയാളും കുടുംബവും തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പായല്‍ സംഗ്‌വി (ആരിഫ) എന്ന 22 കാരിയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.


കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ തങ്ങിയ പായല്‍ സംഗ് വിയെ കോടതി മുഹമദ് ഫയസിനൊപ്പം വിട്ടു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളുടൊപ്പം വിവാഹം കഴിച്ച് താമസിക്കാമെന്ന് കോടതി വിധിച്ചു.


മുഹമദ് ഫയാസും കുടുംബവും തന്റെ സഹോദരിയെ കോളേജിലേക്ക് പോകും വഴി തട്ടിക്കൊണഅടുപോയെന്നും പീഡിപ്പിക്കുകയാണെന്നും ബ്ലാക് മെയില്‍ ചെയ്ത് മതം മാറ്റി വിവാഹം കഴിച്ചെന്നും ഇത് ലൗ ജിഹാദാണെന്നും കാണിച്ച് പായലിന്റെ സഹോദരന്‍ ചിരാഗ് സംഗ് വിയും കോടതിയില്‍ എത്തിയിരുന്നു.


ഇവരുടെ വിവാഹ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്നും ചിരാഗ് വാദിച്ചു. ഇതിനെ തുടര്‍ന്നാണ് കോടതി ഇടപെട്ട് സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചത്. എന്നാല്‍, ഇന്ന് കേസ് പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതി പായലിനെ മുഹമദ് ഫയാസിനൊപ്പം വിട്ടയച്ചു. കോടതിയിലെത്തിയ പായല്‍ സംഗ്‌വി താന്‍ സ്വന്തം ഇഷ്ട പ്രകാരമാണ് മുഹമദ് ഫയാസിനെ വിവാഹം കഴിച്ചതെന്നും മതം മാറിയതെന്നും കോടതിയെ അറിയിച്ചു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ