General News

കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പിന്നില്‍ തീവ്രവാദ സംഘടനകള്‍- ദേശീയ വനിതാ കമ്മീഷന്‍

Tue, Nov 07, 2017

Arabianewspaper 5079
കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പിന്നില്‍ തീവ്രവാദ സംഘടനകള്‍- ദേശീയ വനിതാ കമ്മീഷന്‍

കേരളത്തിലെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പിന്നില്‍ ചില തീവ്രവാദ സംഘടനകളാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ. ഇതേ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണം. മതപരിവര്‍ത്തനത്തിനായി വിദേശത്ത് നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണം.


സംഘടനകളുടെ വരുമാനസ്രോതസ് കണ്ടെത്തണം. തീവ്രവാദ ഏജന്‍സികള്‍ ഇവര്‍ക്ക് പണം നല്‍കുന്നതായാണ് ആരോപണം. ഇക്കാര്യത്തെ കുറിച്ച് കമ്മീഷന്റെ ആശങ്ക അറിയിക്കാന്‍ ഡിജിപിയെ നേരില്‍ കാണും.


ദേശീയ വനിതാ കമ്മീഷന്റെ കണ്ടെത്തലുകള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നില്ലെന്ന് വനിതാ കമ്മീഷന്‍ സംസ്ഥാന അദ്ധ്യ.ക്ഷ എംസി ജോസഫൈന്‍ പ്രറഞ്ഞിരുന്നു.


ദേശീയ വനിതാ കമ്മീഷന്റെ പ്രസ്തവന കേരളത്തിലെ വിഷയങ്ങള്‍ കൃത്യമായി മനസിലാക്കാത്തതു കൊണ്ടാണെന്നും ജോസഫൈന്‍ പറഞ്ഞു,. കേരളത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് ദേശീയവനിതാ ക്മമീഷന്‍ ശ്രമിക്കുന്നതെന്നും എംസി ജോസഫൈന്‍ ആരോപിച്ചു.


സംസ്ഥാന കമ്മീഷനെ അറിയിക്കുകയോ ബന്ധപ്പെടുകയോ ചെയ്യാതെയാണ് ദേശീയ വനിത കമ്മീഷന്‍ കേരളത്തില്‍ വന്നത്. ഹാദിയ സംഭവത്തില്‍ സംസ്ഥാന കമ്മീഷന്‍ ശരിയായ നിലപാടാണ് കൈക്കൊണ്ടത്.


ഹാദിയയെ കാണാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ദേശീയ വനിതാ കമ്മീഷന്‍ ആരുടേയും അനുമതി ഇല്ലാതെയാണ് വൈക്കത്ത് ഹാദിയയുടെ വീട്ടിലെത്തിയ്ത്.


ജമാ അത്തൈ ഇസ്ലാമിയുടെ പോഷക സംഘടനയായ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഹാദിയയെ കാണാനായി എത്തിയെങ്കിലും പോലീസ് അനുവദിച്ചില്ലെന്ന് പരാതി ഉണ്ട്. ഹാദിയയുടെ പിതാവ് അശോകന്റെ അനുമതി ഇല്ലാത്തവരെ വീട്ടിലേക്ക് കടത്തി വിടില്ലെന്ന് പോലീസ് അറിയിച്ചു. തന്റെ മകള്‍ വരുന്നവര്‍ക്കും പോകുന്നവര്ക്കും കാണാന്‍ കാ്െച വസ്തുവല്ലെന്ന് അശോകന്‍ പറഞ്ഞു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ