General News

തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ പിന്‍മാറി

Tue, Nov 07, 2017

Arabianewspaper 5233
തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ പിന്‍മാറി

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ കേസ് പരിഗണിക്കുന്നതിസല്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്‍മാറി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് പിന്‍മാറിയത്. ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പിന്‍ാറിയതിനെ തുടര്‍ന്ന് ഇനി പുതിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും,


ചീഫ് ജസ്റ്റീസ് നവനീത് പ്രസാദ് സിംഗ് വിരമിച്ചതിനെ തുടര്‍ന്നാണ് മുതില്‍ന്ന ജഡ്ജി ആന്റണി ഡൊമിനിക് ആക്ടിംഗ് ചീഫ് ജസ്റ്റീസായി ചുമതലയേറ്റത്.


എന്നാല്‍, മാര്ത്താണ്ഡം കായല്‍ നികത്തിയ കേസില്‍ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനു തൊട്ടു മുമ്പാണ് ചീഫ് ജസ്റ്റീസ് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നുംപിന്‍മാറിയത്.


കായല്‍ കയ്യേറ്റത്തെ നേരത്തെ വിരമിച്ച് ചീഫ് ജസ്റ്റീസ് നിിശിതമായ വിമര്‍ശിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും റവന്യു വകുപ്പിനോട് കായല്‍ നികത്തല്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് ഇറക്കിയ സ്റ്റോപ് മെമൊ മൂന്നു ദിവസസത്തിനകം ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഈ രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് പിന്നീട് വിശദമായി പരിഗണിക്കാമെന്ന് പറഞ്ഞ് മുന്‍ ചീഫ് ജസ്റ്റീസ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചിരുന്നു.


ഇതിനു പിനിനാലെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ